26 April Friday

നാടുണര്‍ത്തി മതസൗഹാർദ കൂട്ടായ്മ

വെബ് ഡെസ്‌ക്‌Updated: Sunday May 28, 2023

വർഗീയതയ്ക്കെതിരെ വർഗ ഐക്യം എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് സിഐടിയു കായംകുളം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച മതസൗഹാർദ ബഹുജന കൂട്ടായ്മ സംസ്ഥാന കമ്മിറ്റി അംഗം റെജി സക്കറിയ ഉദ്ഘാടനംചെയ്യുന്നു

കായംകുളം
വർഗീയതയ്ക്കെതിരെ വർഗ ഐക്യം എന്ന മുദ്രാവാക്യം ഉയർത്തി സിഐടിയു  കായംകുളം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച  മതസൗഹാർദ ബഹുജന കൂട്ടായ്മ സംസ്ഥാന കമ്മിറ്റി അംഗം റെജി സക്കറിയ ഉദ്ഘാടനം ചെയ്തു.ജി ശ്രീനിവാസൻ അധ്യക്ഷനായി. കെപി മോഹൻദാസ്, ടി എ നാസർ,കെ രഘുനാഥ്, വി മുരളീധരൻ, ഇ സക്കീർ ഹുസൈൻ, ടിയേശുദാസ്,കെ ജി രാഘവൻ,ആർ ബിജു, ടി ആർ വിജയകുമാർ, കെ അഷറഫ് ,പി സുരേഷ് കുമാർ,കെ  ശിവപ്രസാദ്, ജെ കെ നിസാം, എ പൂക്കുഞ്ഞ്, വൈ നാസർ എന്നിവർ സംസാരിച്ചു.
ഹരിപ്പാട് 
സിഐടിയു ഹരിപ്പാട് ഏരിയകമ്മിറ്റി നാരകത്തറയിൽ സായാഹ്ന ധർണ നടത്തി.ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. കെ ആർ ഭഗീരഥൻ ഉദ്ഘാടനം ചെയ്തു.കെ മോഹനൻ അധ്യക്ഷനായി.അഡ്വ എം എം അനസ് അലി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.എൻ സോമൻ, സി പ്രസാദ്, പി സതിയമ്മ എന്നിവർ സംസാരിച്ചു.ഏരിയ സെക്രട്ടറി എം തങ്കച്ചൻ സ്വാഗതവും സനിൽകുമാർ നന്ദിയും പറഞ്ഞു
കാർത്തികപ്പള്ളി 
സിഐടിയു കാർത്തികപ്പള്ളി ഏരിയ കമ്മറ്റി ആറാട്ടുപുഴ ബസ് സ്റ്റാൻഡിൽ തൊഴിലാളി ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് കെ കെ അശോകൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ കരുണാകരൻ അധ്യക്ഷനായി. കെ എൻ തമ്പി, വി സുഗതൻ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top