25 April Thursday

ഹൈടെക് അങ്കണവാടിക്ക്‌ ശിലയിട്ടു

വെബ് ഡെസ്‌ക്‌Updated: Sunday May 28, 2023

കണ്ടല്ലൂർ പഞ്ചായത്ത് 13‑ാം വാർഡിലെ അങ്കണവാടിയുടെ ഹൈടെക് കെട്ടിടത്തിന് ജില്ലാ പഞ്ചായത്ത് അംഗം 
കെ ജി സന്തോഷ് ശിലയിടുന്നു

കായംകുളം

ജില്ലാ പഞ്ചായത്ത്‌  പദ്ധതിയിൽ 27 ലക്ഷം രൂപ ഉപയോഗിച്ച് കണ്ടല്ലൂർ ഗ്രാമപഞ്ചായത്ത് 13–- -ാം വാർഡിൽ നിർമിക്കുന്ന 83–- -ാം നമ്പർ അങ്കണവാടിയുടെ ഹൈടെക് കെട്ടിടത്തിന്‌ ജില്ലാ പഞ്ചായത്ത് അംഗം കെ ജി സന്തോഷ് ശിലയിട്ടു.
ചടങ്ങിൽ കണ്ടല്ലൂർ പഞ്ചായത്ത് പ്രസിഡന്റ്  തയ്യിൽ പ്രസന്ന കുമാരി അധ്യക്ഷയായി. വാർഡ് അംഗം സുനി വിജിത്ത് ,റെജികുമാർ, ബീന സുരേന്ദ്രൻ,  കോലത്ത് ബാബു, പഞ്ചായത്ത് അംഗങ്ങളായ കെ ആർ രാജേഷ്, എസ് അമ്പിളി, മുൻപഞ്ചായത്ത് പ്രസിഡന്റ് എ വി രഞ്ജിത്ത് എന്നിവർ സംസാരിച്ചു.അങ്കണവാടി കെട്ടിടം നിർമിക്കാൻ 3 സെന്റ് സ്ഥലം പഞ്ചായത്തിന് വിട്ടു തന്ന സൂര്യ സുരേന്ദ്രനെ ചടങ്ങിൽ അനുമോദിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top