19 April Friday
കുട്ടികൾ പഞ്ച്‌ ചെയ്യും

രക്ഷിതാക്കൾക്ക്‌ സന്ദേശമെത്തും

വെബ് ഡെസ്‌ക്‌Updated: Saturday May 28, 2022

പാണ്ടനാട് നോർത്ത് ഗവ. ജെബി സ്‌കൂളിൽ പഞ്ചിങ് മെഷീനും നാടക ശിൽപ്പശാലയും പഞ്ചായത്ത് പ്രസിഡന്റ്‌ ആശ വി നായർ ഉദ്‌ഘാടനംചെയ്യുന്നു

 
ചെങ്ങന്നൂർ 
പാണ്ടനാട് നോർത്ത് ഗവ. ജെബി സ്‌കൂളിൽ പഞ്ചിങ് മെഷീൻ ഉദ്ഘാടനംചെയ്‌തു. അരങ്ങുകേളി 2022 നാടകശിൽപ്പശാലയ്‌ക്കും തുടക്കമായി. സ്‌കൂളിലെ അധ്യാപകകൂട്ടായ്‌മയാണ്‌ പഞ്ചിങ് മെഷീൻ സ്ഥാപിച്ചത്‌. പാണ്ടനാട് പഞ്ചായത്ത് പ്രസിഡന്റ് ആശ വി നായർ ഉദ്ഘാടനംചെയ്‌തു. കുട്ടികൾ സ്‌കൂളിലെത്തി ഐഡി കാർഡ് ഉപയോഗിച്ച് പഞ്ചിങ് ചെയ്യുന്ന സമയം രക്ഷിതാക്കൾക്ക് മൊബൈൽഫോണിൽ സന്ദേശം ലഭിക്കുന്ന രീതിയിലാണ് മെഷീൻ ക്രമീകരണം. 
സ്‌കൂളിലെ നവീകരിച്ച നെയിം ബോർഡ് ചെങ്ങന്നൂർ ബിപിസി ജി കൃഷ്‌ണകുമാർ അനാച്ഛാദനംചെയ്‌തു. പിടിഎ പ്രസിഡന്റ് പി ഡി മോനച്ചൻ അധ്യക്ഷനായി. പ്രധാനാധ്യാപക ചുമതലയുള്ള എച്ച് ആർ ജലീൽ, എസ് സൗമി, രേഷ്‌മ ഗോപാൽ, റോസ് മേരി ചാക്കോ, പി എ വിമല, അന്നമ്മ സേവ്യർ, പഞ്ചായത്തംഗം മനോജ്കുമാർ, ഇ ജോൺ ജേക്കബ്, ജോസഫ് മാത്യു, ക്ലസ്‌റ്റർ കോ–-ഓർഡിനേറ്റർ അജിതകുമാരി, പാണ്ടനാട് ജെഎച്ച്സി പി എസ് ബിജു എന്നിവർ സംസാരിച്ചു. സ്ഥിരംസമിതി അധ്യക്ഷ  ജയിൻ ജിനു വിരമിക്കുന്ന പ്രധാനാധ്യാപകൻ കെ എം ഷാജിയെ ആദരിച്ചു. നാടകക്യാമ്പിന് അബൂബക്കർ, എൻ മനു എന്നിവർ നേതൃത്വം നൽകി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top