20 April Saturday
4 സ്മാർട്ട് വില്ലേജ് ഓഫീസുകൾ തുറന്നു

2 മാസത്തിനകം റവന്യൂ ഇ-–-സാക്ഷരതാ 
ജില്ലയാക്കും:- മന്ത്രി കെ രാജൻ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 28, 2023

പാണ്ടനാട് വില്ലേജ് ഓഫീസ് കെട്ടിടം മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി സജി ചെറിയാൻ സമീപം

ആലപ്പുഴ
രണ്ടുമാസത്തിനകം  റവന്യൂ വിഭാഗത്തെ സമ്പൂർണ ഇ-–- സാക്ഷരതാ ജില്ലയാക്കി മാറ്റുമെന്ന്‌ റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. ചേർത്തല തെക്ക്, കാർത്തികപ്പള്ളി, ചെങ്ങന്നൂർ പാണ്ടനാട്, മാവേലിക്കര  തെക്കേക്കര സ്മാർട്ട് വില്ലേജ് ഓഫീസുകൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജില്ലയിലെ 93 വില്ലേജ് ഓഫീസുകളിൽ 11 എണ്ണം ഇതിനകം സ്മാർട്ട് വില്ലേജ് ഓഫീസായി. രണ്ടുമാസത്തിനകം  11 വില്ലേജ് ഓഫീസുകൾ കൂടി സ്മാർട്ടാക്കി ഉദ്ഘാടനം ചെയ്യും.പട്ടയ വിതരണത്തിനായി സംസ്ഥാനത്ത് ഈ വർഷം പുതിയ മിഷൻ ആരംഭിക്കും. പട്ടയ വിതരണത്തിനായി പുതിയ മിഷൻ ആരംഭിക്കുന്നതോടെ എല്ലാവർക്കും ഭൂമി ലഭ്യമാക്കുകയെന്നത് കൂടുതൽ വേഗത്തിൽ സാധ്യമാക്കും–-  മന്ത്രി പറഞ്ഞു.
മാവേലിക്കര
തെക്കേക്കരയിൽ  എം എസ് അരുൺകുമാർ എംഎൽഎ അധ്യക്ഷനായി. കലക്ടർ ഹരിത വി കുമാർ സ്വാഗതം പറഞ്ഞു.  സംസ്ഥാന നിർമിതി കേന്ദ്രം റീജിയണൽ എൻജിനീയർ ലേഖ രാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ മോഹൻകുമാർ, മാവേലിക്കര നഗരസഭാധ്യക്ഷൻ കെ വി ശ്രീകുമാർ, മഞ്ജുളാ ദേവി, ആർ അജയൻ, രമണി ഉണ്ണികൃഷ്ണൻ, എഡിഎം എസ് സന്തോഷ്‌കുമാർ, ആർഡിഒ എസ് സുമ, തഹസീൽദാർ ഡി സി ദിലീപ്കുമാർ, കെ മധുസൂദനൻ, എം ഡി ശ്രീകുമാർ, കെ കെ അനൂപ്, കെ സി ഡാനിയേൽ, ചാരുംമൂട് സാദത്ത്, എൻ കെ ദാസ്, സുബൈർ, രഘുനാഥപിള്ള, റോയി വർഗീസ്, ബിനു വർഗീസ്, രാജു മോളേത്ത്, തുളസിഭായ് എന്നിവർ സംസാരിച്ചു.
കാർത്തികപ്പള്ളി
കാർത്തികപ്പള്ളി വില്ലേജ് ഓഫീസ് കെട്ടിടം നിർമിക്കാൻ 11 സെന്റ്‌ സ്ഥലം സൗജന്യമായി വിട്ടുനൽകിയ കാർത്തികപ്പള്ളി അമ്പനാട്ട് മഠത്തിൽ പരേതനായ സുബ്രഹ്‌മണ്യൻ അയ്യരെ മന്ത്രി നന്ദിയോടെ സ്മരിച്ചു.ചടങ്ങിൽ രമേശ് ചെന്നിത്തല എംഎൽഎ അധ്യക്ഷനായി.  ചടങ്ങിൽ  കലക്ടർ ഹരിതാ വി കുമാർ, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ രുഗ്മിണി രാജു, കാർത്തികപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ്‌ ഗിരിജാ ബായി, എഡിഎം എസ് സന്തോഷ് കുമാർ, ജില്ലാ പഞ്ചായത്ത് അംഗം ജോൺ തോമസ്, ചെങ്ങന്നൂർ ആർഡിഒ എസ്‌ സുമ, കാർത്തികപ്പള്ളി തഹസിൽദാർ പി എ സജീവ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി ആർ വത്സല, പഞ്ചായത്ത് അംഗം ആർ  റോഷൻ, പി ഡബ്ല്യൂ ഡി എക്‌സിക്യൂട്ടീവ് എൻജിനീയർ ഐ റംല ബീവി തുടങ്ങിയവർ സംസാരിച്ചു.
മാന്നാർ 
പാണ്ടനാട്ടിൽ മന്ത്രി സജി ചെറിയാൻ അധ്യക്ഷനായി. പി ഡബ്ല്യു ഡി കെട്ടിടം വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ഐ റംല ബീവി റിപ്പോർട്ട് അവതരിപ്പിച്ചു. കലക്ടർ ഹരിത വി കുമാർ , എ ഡി എം എസ്‌ സന്തോഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിബിൻ പി വർഗീസ്, പഞ്ചായത്ത് പ്രസിഡന്റ് ജയിൻ ജിനു ജേക്കബ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ വത്സല മോഹൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എൽസി കോശി, പഞ്ചായത്ത് അംഗം എസ്‌ ശാന്തി, ആർ ഡി ഒ എസ് സുമ എന്നിവർ സംസാരിച്ചു.
ചേർത്തല
ചേർത്തല തെക്ക്‌ വില്ലേജ്‌ ഓഫീസ്‌ ഉദ്‌ഘാടനചടങ്ങിൽ മന്ത്രി പി പ്രസാദ്‌ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ ജി രാജേശ്വരി, കലക്‌ടർ ഹരിത വി കുമാർ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി ജി മോഹനൻ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ സിനിമോൾ സാംസൺ, തഹസിൽദാർ കെ ആർ മനോജ്‌, പിഡബ്ല്യുഡി കെട്ടിടവിഭാഗം എക്‌സിക്യൂട്ടീവ്‌ എൻജിനിയർ ഐ റംലബീവി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top