മാവേലിക്കര
ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിലെ 15–--ാം പ്രതി ആലപ്പുഴ മുല്ലക്കൽ നുറുദ്ദീൻ പുരയിടത്തിൽ ഷർനാസ് അഷ്റഫിന്റെ ജാമ്യാപേക്ഷ മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജ് വി ജി ശ്രീദേവി തള്ളി. അതീവ ഗുരുതര ആരോപണങ്ങളാണ് പ്രതിക്കെതിരെ ഉള്ളതെന്നും പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് സാക്ഷിവിസ്താരത്തെ പ്രതികൂലമായി ബാധിക്കുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രതികൾക്ക് നൽകാൻ ഫോറൻസിക് ലാബിൽ നിന്ന് സിസി ടിവി ദൃശ്യങ്ങളുടെ ക്ലോൺ ചെയ്ത പകർപ്പുകൾ മാവേലിക്കര സെഷൻസ് കോടതിയിൽ എത്തിച്ചു.
15 പ്രതികളും മാവേലിക്കര സബ് ജയിലിലാണ്. കേസ് 31ന് വീണ്ടും പരിഗണിക്കും.
2021 ഡിസംബർ 19നാണ് രഞ്ജിത്ത് ശ്രിനീവാസനെ എസ്ഡിപിഐക്കാരായ പ്രതികൾ കൊലപ്പെടുത്തിയത്. ഇതിനുതലേന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അഡ്വ. കെ എസ് ഷാനിനെ ആർഎസ്എസ് സംഘം കൊലപ്പെടുത്തിയിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..