23 April Tuesday

അർത്തുങ്കൽ തിരുനാളാഘോഷം
സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jan 28, 2023

അർത്തുങ്കൽ സെന്റ്‌ ആൻഡ്രൂസ്‌ ബസിലിക്കയിൽ സെബസ്‌ത്യാനോസിന്റെ തിരുനാളാഘോഷ 
സമാപനത്തോടനുബന്ധിച്ച്‌ നടന്ന പ്രദക്ഷിണം

ചേർത്തല
അർത്തുങ്കൽ സെന്റ്‌ ആൻഡ്രൂസ്‌ ബസിലിക്കയിൽ വിശുദ്ധ സെബസ്‌ത്യാനോസിന്റെ തിരുനാളാഘോഷം കൃതജ്ഞതാ ദിനാചരണത്തോടെ(എട്ടാമിടം) സമാപിച്ചു. വെള്ളി വൈകിട്ട്‌ നാലരയോടെ ബസിലിക്കയിൽനിന്ന്‌ സെബസ്‌ത്യാനോസിന്റെ രൂപവും വഹിച്ച്‌ തുടങ്ങിയ ആഘോഷമായ പ്രദക്ഷിണത്തിൽ ആയിരങ്ങൾ പങ്കെടുത്തു. 
പഴയ പള്ളിയിൽ പൊതുവണക്കത്തിന് സൂക്ഷിക്കുന്ന രൂപമാണ്‌ എഴുന്നള്ളിച്ചത്‌. രാത്രി ബസിലിക്ക റെക്‌ടർ ഫാ. സ്‌റ്റീഫൻ ജെ പുന്നയ്‌ക്കലിന്റെ മുഖ്യകാർമികത്വത്തിൽ കൃതജ്ഞതാബലി അർപ്പിച്ചു. അർധരാത്രിയോടെ കൊടിയിറക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top