25 April Thursday

താങ്ങുവില:
കർഷകറാലി നടത്തി

വെബ് ഡെസ്‌ക്‌Updated: Saturday Jan 28, 2023

കേരള കർഷകസംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കർഷക റാലി

ആലപ്പുഴ
മിനിമം താങ്ങുവില നിയമം മൂലം നടപ്പാക്കുക, കാർഷികകടങ്ങൾ എഴുതി തള്ളുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കർഷകസംഘം ജില്ലാ കമ്മിറ്റി കർഷക റാലിയും സമ്മേളനവും നടത്തി. അഖിലേന്ത്യാ കിസാൻസഭ കേന്ദ്ര കമ്മിറ്റിയംഗം ജി വേണുഗോപാൽ ഉദ്ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ് ജി ഹരിശങ്കർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, വത്സലാ മോഹൻ, ഷെയ്‌ക്ക്‌ പി ഹാരീസ്, വി ജി മോഹനൻ, എൻ പി ഷിബു, കെ വിജയകുമാർ, എം സന്തോഷ്‌കുമാർ, എസ് ആസാദ്, ആർ റെജിമോൻ, ബി ശ്രീലത, എം വി ശ്യാം, കെ ജി രഘുദേവ്, പി എച്ച് അബ്‌ദുൾ ഗഫൂർ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top