മുഹമ്മ
മൂന്ന് ദിവസത്തെ ജില്ലാ സ്‌കൂൾ കായികമേളയ്‌ക്ക് കൊടിയിങ്ങിയപ്പോൾ ആലപ്പുഴ ഉപജില്ലയ്‌ക്ക് തുടർച്ചയായി എട്ടാം വർഷവും ഓവറോൾ. 375 പോയിന്റ് നേടിയാണ് ആലപ്പുഴയുടെ കുതിപ്പ്. ചേർത്തല ഉപജില്ല 298 പോയിന്റ് നേടി രണ്ടാംസ്ഥാനവും 88 പോയിന്റോടെ തുറവൂർ മൂന്നാം സ്ഥാനവും നേടി. 44 സ്വർണവും 29 വെള്ളിയും 22 വെങ്കലവും ആലപ്പുഴ നേടി. 29 സ്വർണവും 33 വെള്ളിയും 24 വെങ്കലവും ചേർത്തലയ്‌ക്കുണ്ട്.
സമാപനസമ്മേളനം ദലീമ എംഎൽഎ ഉദ്ഘാടനംചെയ്‌തു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ജി മോഹനൻ അധ്യക്ഷനായി. അന്താരാഷ്‌ട്ര കായികതാരം ആർ സജീവൻ മുഖ്യാഥിതിയായി. സ്‌കൂൾ മാനേജ്മെന്റ് പ്രതിനിധി ഫാ. ഡോ. സാംജി വടക്കേടം മുഖ്യപ്രഭാഷണം നടത്തി. എൻ ടി റെജി, സിന്ധു രാജീവ്, പി കെ ശൈലജ, വി ബിജു, ജോസഫ് ജോർജ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..