25 April Thursday

സ്‌കൂൾ കലോത്സവം നാളെമുതൽ

വെബ് ഡെസ്‌ക്‌Updated: Sunday Nov 27, 2022
ആലപ്പുഴ
ജില്ലാ സ്‌കൂൾ കലോത്സവം 28 മുതൽ ഡിസംബർ ഒന്നുവരെ ആലപ്പുഴയിൽ 12 വേദികളിലായി നടക്കും. 11 സബ്ജില്ലകളിലെ എണ്ണായിരത്തോളം കുട്ടികൾ പങ്കെടുക്കും. 28ന് രാവിലെ 10ന്‌ സ്‌പീക്കർ എ എൻ ഷംസീർ ഉദ്‌ഘാടനംചെയ്യും. എച്ച്‌ സലാം എംഎൽഎ അധ്യക്ഷനാകും. എ എം ആരിഫ്‌ എംപി മുഖ്യപ്രഭാഷണം നടത്തും. ഡിസംബർ ഒന്നിന്‌ സമാപനസമ്മേളനം മന്ത്രി പി പ്രസാദ്‌ ഉദ്‌ഘാടനംചെയ്യും. 
ആലപ്പുഴ ഗവ. മോഡൽ ഗേൾസ് ഹൈസ്‌കൂളാണ്‌ പ്രധാനവേദി. ആലപ്പുഴ ജവാഹർ ബാലഭവൻ, എസ്ഡിവി സെന്റിനറി ഹാൾ, എസ്ഡിവി ബസന്റ് ഹാൾ, എസ്ഡിവി ജെബിഎസ്, ഗവ. മുഹമ്മദൻസ് ഗേൾസ് എച്ച്എസ്, ഗവ. മുഹമ്മദൻസ് ബോയ്‌സ് എച്ച്എസ്‌, ഗവ. പിപിടിടിഐ, ടിഡിഎച്ച്എസ്എസ്, സിഎംഎസ് എൽപിഎസ് മുല്ലയ്‌ക്കൽ, സെന്റ് ആന്റണീസ് ഗേൾസ് എച്ച്എസ്, ഗവ. മുഹമ്മദൻസ് എച്ച്എസ്, എൽപിഎസ് എന്നിവിടങ്ങളാണ് മറ്റ്‌ വേദികൾ.
ആലപ്പുഴ നഗരസഭാ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ആർ വിനീത, എൻ വിനോദ്‌കുമാർ, സോണി പാവേലിൽ, എസ്‌ വിജയലക്ഷ്‌മി, രാധാകൃഷ്‌ണൻ എന്നിവർ പരിപാടികൾ വിശദീകരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top