20 April Saturday

വാർഷികത്തിൽ കർഷകസമരത്തിന്‌ ഐക്യദാർഢ്യം

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021

കർഷക സമരത്തിന്റെ ഒന്നാം വാർഷികത്തിൽ സംയുക്ത സമരസമിതി ഹരിപ്പാട് സംഘടിപ്പിച്ച ഐക്യദാർഢൃ 
സത്യഗ്രഹം കർഷകസംഘം ജില്ലാ സെക്രട്ടറി സി ശ്രീകുമാർ ഉണ്ണിത്താൻ ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
കർഷകസമരം ഒരു വർഷം പിന്നിട്ട വെള്ളിയാഴ്‌ച കർഷകർ രാജ്‌ഭവനു മുന്നിലും മണ്ഡലം, ഏരിയ കേന്ദ്രങ്ങളിലും ഐക്യദാർഢ്യ ധർണ  നടത്തി. വിജയം ഉറപ്പിക്കാനെന്ന മുദ്രവാക്യം ഉയർത്തി നടന്ന സമരത്തിൽ നിരവധി പേർ പങ്കെടുത്തു. കർഷക സമരത്തിൽ ജീവൻ നഷ്‌ടപ്പെട്ടവരെ ചടങ്ങിൽ അനുസ്‌മരിച്ചു. 
കർഷകവിരുദ്ധ ബില്ലുകൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചെങ്കിലും കുറഞ്ഞ താങ്ങുവില നിയമമാക്കുക, വൈദ്യുതിനിയമ ഭേദഗതി ബിൽ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിച്ചിട്ടില്ല. ഈ ആവശ്യങ്ങൾകൂടി ഉയർത്തിയാണ്‌ ധർണ സംഘടിപ്പിച്ചത്‌. 
രാജ്‌ഭവൻ മാർച്ച്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്‌തു. സി ദിവാകരൻ അധ്യക്ഷനായി. കർഷകസംഘം ജില്ലാ പ്രസിഡന്റ്‌  ജിഹരിശങ്കർ ചാരുംമൂട്ടിൽ സമരം ഉദ്‌ഘാടനംചെയ്‌തു. സെക്രട്ടറി സി ശ്രീകുമാർ ഉണ്ണിത്താൻ ഹരിപ്പാട് ഉദ്‌ഘാടനംചെയ്‌തു. ഇ ബി വേണുഗോപാൽ അധ്യക്ഷനായി. ജി വേണുഗോപാൽ മാരാരിക്കുളത്ത് ഉദ്ഘാടനംചെയ്‌തു.
കിസാൻ സഭ സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി ജോയിക്കുട്ടി ജോസ് ആലപ്പുഴയിൽ ഉദ്ഘാടനംചെയ്‌തു. കെ എച്ച്  ബാബുജാൻ കായംകുളത്തും വത്സല മോഹൻ മാന്നാറിലും ഉദ്‌ഘാടനംചെയ്‌തു. കുട്ടനാട്ടിൽ ജിജോ നെല്ലുവേലിൽ  ഉദ്ഘാടനംചെയ്‌തു. തോമസ് കെ തോമസ് എംഎൽഎ അധ്യക്ഷനായി.  ജോണിച്ചൻ മണലിൽ തകഴിയിൽ ഉദ്ഘാടനംചെയ്‌തു.
കെ എസ്‌ രവി മാവേലിക്കരയിലും എൻ രവീന്ദ്രൻ ചെങ്ങന്നൂരിലും സമരം ഉദ്‌ഘാടനംചെയ്‌തു. എം ശശികുമാർ അധ്യക്ഷനായി. എൻ പി ഷിബു അരൂരിലും ആർ സുഖലാൽ ചേർത്തലയിലും ഉദ്ഘാടനംചെയ്‌തു. കഞ്ഞിക്കുഴിയിൽ എം സന്തോഷ്‌കുമാറും അമ്പലപ്പുഴയിൽ എച്ച് സലാം  എംഎൽഎയും ഉദ്ഘാടനംചെയ്‌തു. കാർത്തികപ്പള്ളിയിൽ കെ വിജയകുമാർ ഉദ്ഘാടനംചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top