25 April Thursday
സ്വയം ചികിത്സ വേണ്ട

ഡെങ്കിപ്പനിക്കെതിരെ ജാഗ്രത വേണം

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021
ആലപ്പുഴ
ഇടവിട്ട് മഴ പെയ്യുന്നതിനാൽ ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ആരോ​ഗ്യവിഭാ​ഗം. അലക്ഷ്യമായി വലിച്ചെറിയുന്ന പാത്രങ്ങൾ, കളിപ്പാട്ടങ്ങൾ, ടയറുകൾ, ചിരട്ടകൾ, പ്ലാസ്‌റ്റിക് കവറുകൾ, മുട്ടത്തോടുകൾ എന്നിവയിൽ മഴവെള്ളം കെട്ടിനിന്ന് കൊതുക്‌ പെരുകും. 
വീടിന്റെ സൺഷേഡ്, ടെറസ്, ഫ്രിഡ്‌ജിലെ ട്രേ, ചെടിച്ചട്ടികൾ എന്നിവിടങ്ങളിൽ  വെള്ളംകെട്ടി നിൽക്കുന്നില്ലെന്ന് ഉറപ്പാക്കണം. വേലികെട്ടാൻ ഉപയോഗിക്കുന്ന പ്ലാസ്‌റ്റിക് ഷീറ്റിന്റെ മടക്കുകൾ, മരപ്പൊത്തുകൾ, മുളങ്കുറ്റികൾ, അലങ്കാരച്ചെടികൾ എന്നിവയും പരിശോധിക്കണം.  
ശുദ്ധജല സംഭരണിയും കുടിവെള്ളം സംഭരിക്കുന്ന പാത്രങ്ങളും കൊതുക് കടക്കാത്തവിധം മൂടിവയ്‌ക്കണം. ഈഡിസ് കൊതുകുകൾ പകൽ സമയം കടിക്കുന്നതിനാൽ ശരീരം മറയുംവിധം വസ്‌ത്രം ധരിക്കണം. 
ഞായർ ദിവസങ്ങളിൽ വീടുകളിൽ ഡ്രൈ ഡേ ആചരിക്കണം. പനിയുണ്ടായാൽ സ്വയംചികിത്സിക്കരുത്. ഡോക്‌ടറുടെ നിർദ്ദേശ പ്രകാരമല്ലാതെ മെഡിക്കൽ സ്‌റ്റോറുകളിൽ മരുന്ന് വാങ്ങി കഴിക്കരുതെന്നും ഡിഎംഒ പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top