28 March Thursday

47 സ്‌കൂളിൽ 
ജെൻഡർ 
ന്യൂട്രൽ യൂണിഫോം

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021
ആലപ്പുഴ
ജില്ല പഞ്ചായത്തിന്റെ കീഴിലുള്ള 47 സ്​കൂളുകളിൽ ആൺ -പെൺ ഭേദമില്ലാതെ ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കും. വെള്ളിയാഴ്​ച ചേർന്ന ജില്ലാ പഞ്ചായത്ത്​ വിദ്യാഭ്യാസ സ്ഥിരംസമിതി യോഗത്തിലാണ്​ ​ഇതിന്​ അംഗീകാരം നൽകിയത്​. വിദ്യാഭ്യാസവകുപ്പുമായി ​ചേർന്ന പദ്ധതി അടുത്ത അധ്യയനവർഷംമുതൽ ആരംഭിക്കും. എൽപിമുതൽ ഹയർസെക്കൻഡറിവരെ സ്​കൂളുകളിലെ യൂണിഫോമിന്റെ നിറമടക്കം കാര്യങ്ങൾ അധ്യാപകരുടെയും രക്ഷിതാക്കളുടെയും നിർദേശംകിട്ടിയശേഷം തീരുമാനിക്കുമെന്ന്​ ജില്ലാ പഞ്ചായത്ത്​ പ്രസിഡന്റ്‌ കെ ജി രാജേശ്വരി പറഞ്ഞു.  ഇതിനായി പ്രഥമ അധ്യാപകരുടെ യോഗം ചേരും.  കുടുംബശ്രീയുടെ അപ്പാരൽ യൂണിറ്റ്​ വഴി യൂണിഫോം ​തയ്​ക്കാൻ ആലോചനയിലുണ്ട്​. ഈ പദ്ധതിക്കായി ജില്ലാ പഞ്ചായത്ത്‌ 60 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്‌. 
  വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ എം വി പ്രിയ, അഡ്വ. ആർ റിയാസ്​, പി അഞ്​ജു, നികേഷ്​ തമ്പി, കെ ആർ ദേവദാസ്​, മുബിൻ, വി ഷാജി എന്നിവർ പ​ങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top