23 April Tuesday
കർഷകസമരം

മോഡിയുടെ കോലം കത്തിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 27, 2021

സംയുക്ത സമരസമിതി ആലപ്പുഴ നഗരചത്വരത്തിന് സമീപം നടത്തിയ പ്രതിഷേധം

ആലപ്പുഴ
പതിനൊന്ന് മാസം പിന്നിടുന്ന കർഷകസമരത്തിന്‌  ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത കർഷകസമിതി പഞ്ചായത്ത് കേന്ദ്രങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും കോലം കത്തിച്ചു. 
മാവേലിക്കരയിൽ കർഷകസംഘം ജില്ലാ പ്രസിഡന്റ്‌ ജി ഹരിശങ്കറും ഹരിപ്പാട് നാരകത്തറയിൽ സെക്രട്ടറി സി ശ്രീകുമാർ ഉണ്ണിത്താനും ഉദ്ഘാടനം ചെയ്‌തു.  
കിസാൻസഭ ദേശീയ സമിതിയംഗം ജി വേണുഗോപാൽ മണ്ണഞ്ചേരിയിലും എ എം ആരിഫ് എംപി പാതിരപ്പള്ളിയിലും ജോയിക്കുട്ടി ജോസ് രാമങ്കരിയിലും കെ എച്ച് ബാബുജാൻ കായംകുളത്തും വത്സല മോഹൻ പാണ്ടനാട്ടും ആർ സുഖലാൽ ചേർത്തലയിലും മോഹൻ സി അറവന്തറ തോട്ടപ്പള്ളിയിലും എൻ പി ഷിബു പട്ടണക്കാട്ടും വി ജി മോഹനൻ കഞ്ഞിക്കുഴിയിലും കെ വിജയകുമാർ മുതുകുളത്തും 
എം ജി നായർ വയലാറിലും സിപിഐ എം  ഏരിയ സെക്രട്ടറി രാജപ്പൻനായർ പള്ളിപ്പുറത്തും മുകന്ദൻനായർ തൈക്കാട്ടുശേരിയിലും ഹനീഫ് മുഹമ്മയിലും സദാശിവൻപിള്ള ആലപ്പുഴയിലും രെജിമോൻ പുന്നപ്രയിലും ആർ സുരേഷ് ചെറുതനയിലും എൻ പ്രസാദ് കുമാർ വീയപുരത്തും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ബിപിൻ സി  ബാബു പത്തിയൂരിലും എസ് ആസാദ് ദേവികുളങ്ങരയിലും 
എ എ സലിം താമരക്കുളത്തും എം ശശികുമാർ ചെങ്ങന്നുരിലും പി വി രാമഭദ്രൻ വെളിയനാട്ടും എസ്‌ സുധിമോൻ കൈനകരിയിലും സമരം ഉദ്ഘാടനം ചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top