18 December Thursday

എൻ ബി ത്രിവിക്രമൻപിള്ള അനുസ്‌മരണം 29ന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 27, 2023
വളവനാട്‌
കെഎസ്‌ആർടി ഇഎ സിഐടിയു ജനറൽ സെക്രട്ടറിയും ഏജീസ്‌ ഓഫീസ്‌ അസോസിയേഷൻ പ്രസിഡന്റുമായിരുന്ന എൻ ബി ത്രിവിക്രമൻപിള്ള അനുസ്‌മരണ സമ്മേളനം 29ന്‌ നടക്കും. എൻ ബി ത്രിവിക്രമൻപിള്ള ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന സമ്മേളനം പകൽ രണ്ടിന്‌ വളവനാട് പിജെ യുപി സ്കൂൾ ഓഡിറ്റോറിയത്തിൽ മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. മുൻമന്ത്രി ജി സുധാകരൻ ത്രിവിക്രമൻപിള്ള സ്‌മാരക പുരസ്‌കാരം വിതരണം ചെയ്യും. സമഗ്ര സംഭാവന പുരസ്‌കാരം നാടകരചയിതാവും സംവിധായകനുമായ ജയൻ തിരുമനയ്‌ക്കും മികച്ച വിദ്യാലയത്തിനുള്ള പുരസ്‌കാരം കലവൂർ പിജെ യുപി സ്‌കൂളിനും നൽകും. കെ കെ വാസുദേവ്, നെടുമുടി അശോക് കുമാർ, മധുക്കുട്ടൻ, കുര്യാക്കോസ്, പ്രൊഫ. ഡോ. അശോക് അലക്സ് ഫിലിപ്പ്, കെ കെ ആർ കായിപ്പുറം, വിനോദ് അചുംബിത വേലായുധൻ പിള്ള, നാസർ, വിനോദിനി, പത്തിയൂർ സരിത, സൂസൻ എന്നിവർക്ക് എൻബിടി പുരസ്കാരം 2023 നൽകും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top