ആലപ്പുഴ
പോർട്ട് ഓഫീസ് ഉദ്യോഗസ്ഥരും ടൂറിസം പൊലീസും ചേർന്ന് വേമ്പനാട്ടുകായലിൽ നടത്തിയ പരിശോധനയിൽ 18 ബോട്ടിൽ നിയമവിരുദ്ധമായാണ് സർവീസെന്ന് കണ്ടെത്തി.
ഉടമകൾക്ക് 1,80,000 രൂപ പിഴ അടയ്‌ക്കാൻ നോട്ടീസ് നൽകി. രേഖകളൊന്നുമില്ലാതെ സർവീസ് നടത്തിയ മോട്ടോർബോട്ട് ആര്യാടിലെ യാർഡിലേക്ക് മാറ്റി. പരിശോധനയിൽ പോർട്ട് കൺസർവേറ്റർ കെ അനിൽകുമാർ, ചെക്കിങ് സ്‌ക്വാഡിലെ ഷാബു, ടൂറിസം പൊലീസ് എസ്‌ഐമാരായ പി ആർ രാജേഷ്, ടി ജയമോഹനൻ, സീനിയർ സിപിഒ പി കെ ബിനോയ്, സിപിഒ നകുലകുമാർ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..