ചെങ്ങന്നൂർ
കളഞ്ഞുകിട്ടിയ സ്വർണവും പണവും ഉടമയെ കണ്ടെത്തി തിരികെ ഏൽപ്പിച്ചു. പുന്തല രതീഷ്ഭവനത്തിൽ ഗോപാലകൃഷ്‌ണപിള്ളയ്‌ക്കാണ് പണവും സ്വർണവും കളഞ്ഞുകിട്ടിയത്. തിങ്കൾ രാവിലെ ഒമ്പതോടെ ജങ്ഷനിലേക്ക് വരുമ്പോൾ പൊയ്കമുക്കിന് സമീപം തുണികളും മറ്റും സ്ഥലത്ത് ചിതറിക്കിടക്കുന്നത് കണ്ടു. തുണികൾ റോഡരികിലേക്ക് മാറ്റിയിടുന്നതിനിടെയാണ് മാലയും വളയും കമ്മലും മോതിരവും ഉൾപ്പെടെ അഞ്ച് പവനോളം സ്വർണവും 300 രൂപയും കിട്ടിയത്. വിവരം പഞ്ചായത്തംഗം ബി ബാബുവിനെ അറിയിച്ച് സ്വർണവും പണവും വെൺമണി പൊലീസ് സ്‌റ്റേഷനിൽ ഏൽപ്പിക്കുകയുമായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഉടമസ്ഥ പുന്തല കിഴക്കേപ്പുറത്ത് വടക്കേതിൽ സുശീലയുടെ മകൾ അതുല്യയെ കണ്ടെത്തിയത്. സുശീലയുടെ അമ്മവീട്ടിൽനിന്ന് കൊണ്ടുവന്ന തുണികളിലായിരുന്നു സ്വർണവും പണവും ഉൾപ്പെട്ടത്. വെൺമണി എസ്ഐ ആന്റണി, സിപിഒമാരായ ശ്രീജ, വിവേക്, അനുരൂപ്, സുദീപ് എന്നിവരുടെ സാന്നിധ്യത്തിൽ ഗോപാലകൃഷ്‌ണപിള്ള സ്വർണവും പണവും അതുല്യയെയും അമ്മ സുശീലയെയും ഏൽപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..