ചേർത്തല
കേരള കയർവർക്കേഴ്‌സ് സെന്റർ സിഐടിയു ജനറൽ സെക്രട്ടറി കെ കെ ഗണേശൻ നയിക്കുന്ന സമര പ്രചാരണ വാഹനജാഥ 28, 29 തീയതികളിൽ ജില്ലയിൽ പര്യടനം നടത്തും. വ്യാഴം പകൽ 12ന് ചേർത്തല ദേവീക്ഷേത്രത്തിന് സമീപമാണ് ആദ്യസ്വീകരണം. സിഐടിയു സംസ്ഥാന സെക്രട്ടറി പി ഗാനകുമാർ സ്വീകരണയോഗം ഉദ്‌ഘാടനംചെയ്യും. സ്വാഗതസംഘം ചെയർപേഴ്‌സൺ ഷേർളി ഭാർഗവൻ അധ്യക്ഷയാകും. മൂന്നിന് മുഹമ്മയിലും 4.30ന് ആലപ്പുഴയിലും സ്വീകരണംനൽകും. വെള്ളി രാവിലെ ഒമ്പതിന് കാർത്തികപ്പള്ളി പുളിക്കീഴിലെ സ്വീകരണശേഷം കരുനാഗപ്പള്ളിയിലെത്തി കൊല്ലം ജില്ലയിൽ പര്യടനം നടത്തും.
കേരളത്തെ തകർക്കരുതെന്നും കയർവ്യവസായത്തെ കൈവെടിയരുതെന്നും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടാണ് ജാഥ. സെന്റർ വൈസ് പ്രസിഡന്റ് പി സായികുമാർ വൈസ് ക്യാപ്‌റ്റനും സെന്റർ സംസ്ഥാന സെക്രട്ടറി എൻ ആർ ബാബുരാജ് മാനേജരുമായ ജാഥ ബുധനാഴ്‌ച വൈക്കത്തുനിന്നാണ് പര്യടനം ആരംഭിക്കുക.
കെ പ്രസാദ്, കെ കരുണാകരൻ, ടി കെ ദേവകുമാർ, വി എസ് മണി, കെ പി കുറുപ്പ്, അഞ്ചുതെങ്ങ് സുരേന്ദ്രൻ, സുലേഖ, സുരേശ്വരിഘോഷ്, മങ്ങന്തറ ദേവൻ എന്നിവരാണ് ജാഥാംഗങ്ങൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..