29 March Friday

ലക്ഷദ്വീപ് ബോട്ട് 
പിടികൂടി

വെബ് ഡെസ്‌ക്‌Updated: Monday Sep 27, 2021
അമ്പലപ്പുഴ
സംശയാസ്‌പദമായ നിലയിൽ കണ്ട മത്സ്യബന്ധന ബോട്ട് പൊലീസ് പിടികൂടി. മത്സ്യത്തൊഴിലാളികൾ അറിയിച്ചതിനെത്തുടർന്ന് തോട്ടപ്പള്ളി തീരദേശ പൊലീസാണ് തോട്ടപ്പള്ളി പുറംകടലിൽനിന്ന് ബോട്ട് പിടികൂടിയത്.
ലക്ഷദ്വീപ് ബോട്ടാണിത്. ബോട്ടിലുണ്ടായിരുന്ന മൂന്ന് തമിഴ്നാട് സ്വദേശികളെയും പോണ്ടിച്ചേരിക്കാരനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത ബോട്ട് വലിയഴീക്കൽ തീരത്തേക്കു മാറ്റി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top