29 March Friday

നേരിന്റെ പക്ഷത്ത്

പ്രത്യേക ലേഖകൻUpdated: Monday Jun 27, 2022
ആലപ്പുഴ
ഒരുവശത്ത്‌ സിപിഐ എമ്മിനെതിരെ കോൺഗ്രസിന്റെയും ബിജെപിയുടെയും നുണപ്രചാരണം മുറുകുമ്പോൾ മറുവശത്ത്‌ ഈ പാർടികളിൽനിന്ന്‌ സിപിഐ എമ്മിലേക്ക്‌ നേതാക്കളുടെയും അണികളുടെയും ഒഴുക്ക്‌. മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌, മണ്ഡലം ഭാരവാഹികൾ, ആർഎസ്‌എസ്‌ മുഖ്യശിക്ഷക്‌, കർഷകമോർച്ച ഭാരവാഹി എന്നീ സ്ഥാനങ്ങളിൽ വർഷങ്ങളോളം പ്രവർത്തിച്ചവർ അതത്‌ സംഘടനകളിലെ കാപട്യം തിരിച്ചറിഞ്ഞ്‌ സിപിഐ എമ്മുമായി സഹകരിച്ച്‌ പ്രവർത്തിക്കാൻ തീരുമാനിച്ചു.  ഇതിനു പുറമേയാണ്‌ പ്രവർത്തകർ കുടുംബസമേതം കോൺഗ്രസും ബിജെപിയും വിടുന്നത്‌. 
  കോൺഗ്രസ്‌ കരുവാറ്റ മണ്ഡലം ജനറൽ സെക്രട്ടറിയും മുൻ  പഞ്ചായത്തംഗവുമായ അഡ്വ. ടി എ വേണുഗോപാൽ ഈയിടെ സിപിഐ എമ്മുമായി സഹകരിച്ച്‌ പ്രവർത്തിക്കാൻ തീരുമാനിച്ചു.  ബിഡിജെഎസ് ജില്ലാ കമ്മിറ്റിയംഗം ശീലാമോഹൻ സ്ഥാനം രാജിവച്ച് ചെങ്കൊടിയേന്തി. തദേശ തെരഞ്ഞെടുപ്പിൽ ദേവികുളങ്ങര പഞ്ചായത്തിലെ എൻഡിഎ സ്ഥാനാർഥിയായിരുന്നു.
കുട്ടനാട്ടിലെ കോൺഗ്രസ് നേതാവായിരുന്ന അന്തരിച്ച ഇ വി കോമളവല്ലിയുടെ സഹോദരൻ മോഹൻദാസ്, ഭാര്യ ബിന്ദു, പുളിങ്കുന്ന് വല്യവീട്ടിൽ വർഗീസ് ചാക്കോ, ബിഎംഎസ് പ്രവർത്തകൻ ബാബു തെക്കേയറ്റം എന്നിവരെ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ മാലയിട്ട്‌ സ്വീകരിച്ചു. 
 അരൂക്കുറ്റിയിൽ വിവിധ പാർടികളുടെ പ്രധാന പ്രവർത്തകരായ 15 പേർ സിപിഐ എമ്മുമായി സഹകരിച്ച്‌ പ്രവർത്തിക്കും. തഴക്കരയിലെ കോൺഗ്രസിന്റെ മുൻ ബൂത്ത് പ്രസിഡന്റ്‌ തഴക്കരകുന്നം ന്യൂ കോട്ടഗിരിയിൽ ഈശോ കെ സാം കോൺഗ്രസ് വിട്ട് സിപിഐ എമ്മിനൊപ്പമെത്തി. എഴുപത്തിരണ്ടുകാരനായ ഈശോ 42 വർഷത്തെ കോൺഗ്രസ് ബന്ധമാണ്‌ ഉപേക്ഷിച്ചത്‌.
  കർഷകമോർച്ച പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന വി പുരുഷൻ, വിശ്വഹിന്ദു പരിഷത്ത്, ബാലഗോകുലം, സൗരക്ഷിക ജില്ലാ ട്രഷററായിരുന്ന അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് സ്വദേശി ഗോപൻ തറമേഴം, വിശ്വഹിന്ദു പരിഷത്ത് മാതൃശക്തി ജില്ലാ സംയോജിക ജി രാജലക്ഷ്‌മി, ആർഎസ്എസ് ശാഖ മുഖ്യശിക്ഷക് വിവേക് ജി കുമാർ, താലൂക്ക് ഭാഗിനി പ്രമുഖ് വർഷ ഗോപകുമാർ, ബിജെപി പ്രവർത്തകരായ അനൂപ് രാജ്, അനീഷ്, അഭിഷേക്, കോൺഗ്രസ് പ്രവർത്തക തോട്ടപ്പള്ളി സ്വദേശി സ്വാതി എന്നിവർ സിപിഐ എമ്മിനൊപ്പം  പ്രവർത്തിക്കുന്നു.
 പുന്നപ്ര വടക്ക് പഞ്ചായത്തിലെ ആർഎസ്എസ് മുഖ്യശിക്ഷക്  ഉൾപ്പെടെ പ്രവർത്തകർ,  രണ്ടാം വാർഡ് കണ്ണാട്ട് ഭാഗത്തെ ആർഎസ്എസ് മുഖ്യശിക്ഷക് വിമൽ എസ് നായർ,  സഹപ്രവർത്തകരായിരുന്ന അഭിഷേക്, ആദിത്യൻ, യദുകൃഷ്‌ണൻ, അരവിന്ദ് എന്നിവരാണ് സംഘടന വിട്ടത്‌. 
 അരൂരിലെ ഡിസിസി അംഗം ടി വിജയപ്പൻ കോൺഗ്രസ്‌ പ്രവർത്തകരായ കുര്യൻ, ഷാജി, ആർഎസ്‌എസ്‌ പ്രവർത്തകൻ കൊല്ലാപറമ്പിൽ രാജൻ, ബിജെപി പ്രവർത്തകരായ കണ്ണൻ, പൊടിയൻ, മോഹനൻ, സിപിഐ പ്രവർത്തകരായ സീന, ബാബു എന്നിവർ കുടുംബസമേതം സിപിഐ എമ്മിനൊപ്പം പ്രവർത്തിക്കാൻ തീരുമാനിച്ചു. 
30 വർഷം ആർഎസ്എസ് മുഖ്യശിക്ഷകായിരുന്ന മുളക്കുഴ കൊഴുവല്ലൂർ രാജീവ്ഭവനിൽ ദിലീപ് തപസ്യ സിപിഐ എമ്മിനൊപ്പമെത്തി. വിഎച്ച്പി താലൂക്ക് സെക്രട്ടറി, യുവമോർച്ച നിയോജകമണ്ഡലം കമ്മിറ്റി അംഗം എന്നീ നിലകളിൽ  പ്രവർത്തിക്കുകയായിരുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top