24 April Wednesday
അപകടം ചെല്ലാനത്തും അന്ധകാരനഴിയിലും

തിരയിൽപ്പെട്ട് 3 യുവാക്കൾ 
മുങ്ങിമരിച്ചു

സ്വന്തം ലേഖകന്‍Updated: Monday Jun 27, 2022
 
തുറവൂർ
അന്ധകാരനഴിയിൽ കടലിലിറങ്ങിയ രണ്ട്‌ യുവാക്കളും ചെല്ലാനം ബീച്ചിൽ തിരയിൽപ്പെട്ട വിദ്യാർഥിയും മുങ്ങിമരിച്ചു. ചങ്ങനാശേരി ശാന്തിപുരം അമ്പാടിയിൽ ചന്ദ്രന്റെ മകൻ ആകാശ് (26), എരമല്ലൂർ പാണാപറമ്പ് ശിവശങ്കരന്റെ മകൻ ആനന്ദ് (25) എന്നിവരാണ്‌ അന്ധകാരനഴിയിൽ മരിച്ചത്‌. ചെല്ലാനം കടപ്പുറത്ത് ഫുട്ബോൾ കളിക്കുമ്പോഴാണ് 
എഴുപുന്ന വാടക്കകത്ത് മുണ്ടുപറമ്പ് സുരേഷ്‌കുമാറിന്റെയും സുവർണയുടെയും ഏകമകൻ ആശിഷ് (18) തിരയിൽപ്പെട്ട് മരിച്ചത്. ഞായർ വൈകിട്ട് ആറോടെയാണ് സംഭവം.
   ബീച്ചിൽ ഫുട്ബോൾ കളിക്കിടെ ആശിഷ് കടലിൽ ഇറങ്ങി തിരയിൽ അകപ്പെടുകയായിരുന്നു. ഏഴ് പേർ സംഘത്തിലുണ്ടായിരുന്നു. ബഹളം കേട്ട് മത്സ്യത്തൊഴിലാളികൾ ഓടിയെത്തുമ്പോൾ ആശിഷ് തിരയിൽപ്പെട്ടു. ഇവർ തീരത്ത്‌ എത്തിച്ചെങ്കിലും മരിച്ചു. പള്ളിപ്പുറം എൻഎസ്എസ് കോളേജിൽ ഒന്നാം വർഷ ബിഎ ഇംഗ്ലീഷ് വിദ്യാർഥിയാണ്. 
  ഞായർ വൈകിട്ട് ആറിന്‌ അന്ധകാരനഴി ബീച്ചിൽ കുളിക്കാനിറങ്ങവെയാണ് ആകാശും ആനന്ദും മുങ്ങി മരിച്ചത്‌. നാല് പേരാണ് കടലിൽ ഇറങ്ങിയത്. ശക്തമായ തിരയിൽ നാല് പേരും അകപ്പെട്ടു. ഗുരുതരാവസ്ഥയിലായ അനൂപിനെ (25) ആലപ്പുഴ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരാളെ അതിസാഹസികമായി മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തി.
    മരിച്ച ആനന്ദും ആകാശും തുറവൂരിലെ സ്വകാര്യ വെൽഡിങ്‌ കമ്പനി ജീവനക്കാരാണ്‌. ആനന്ദിന്റെ അച്ഛൻ പരേതനായ ശിവശങ്കരൻ. അമ്മ: ശോഭ. സഹോദരി: അശ്വതി. ആകാശിന്റെ അമ്മ: തങ്കമ്മ. സഹോദരൻ: ആദർശ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top