28 March Thursday

ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാമിന് 
തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Monday Jun 27, 2022

ഗിഫ്റ്റ്ഡ് ചിൽഡ്രൻ പ്രോഗ്രാം എച്ച് സലാം എംഎല്‍എ ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
വിദ്യാഭ്യാസ ജില്ലാ ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം 2022–-23 എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്‌തു. യുഎസ്എസ് പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ 40 വിദ്യാർഥികളെയാണ് ഗിഫ്റ്റ്ഡ് ചിൽഡ്രൻ പ്രോഗ്രാമിലേക്ക് തെരഞ്ഞെടുത്തത്. 
ഇവരിൽ 8, 9, 10 സ്‌കൂൾ കാലയളവിൽ വിദ്യാർഥികൾക്ക് വിദഗ്ധരുടെ ക്ലാസുകൾ, സിവിൽ സർവീസ് കോച്ചിങ്, മോട്ടിവേഷണൽ ക്ലാസ്, സ്‌റ്റഡി ടൂറുകൾ, ലൈബ്രറി പുസ്‌തകങ്ങൾ എന്നിവ പൊതുവിദ്യാഭ്യാസവകുപ്പ് ലഭ്യമാക്കും.
മിടുക്കരായ വിദ്യാർഥികളെ കൂടുതൽ മിടുക്കരാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ഈ പദ്ധതിയിലൂടെ മത്സരപരീക്ഷകളെ നേരിടാനും വിവിധങ്ങളായ കഴിവുകൾ വികസിപ്പിക്കാനുമുള്ള അവസരവുമുണ്ടാകും. ഡിഇഒ ലിറ്റിൽ തോമസ് അധ്യക്ഷയായി. മോട്ടിവേഷണൽ ട്രെയ്നർ സുബോധ്, അധ്യാപകരായ ജി മണി, സതി, പിടിഎ പ്രസിഡന്റ് ഷാജി കോയാപറമ്പിൽ എന്നിവർ സംസാരിച്ചു. കോ–-ഓർഡിനേറ്റർ സ്‌റ്റാലിൻ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top