26 April Friday

സർക്കാർ 2–-ാം വാർഷികം
അദാലത്തുകൾ 29 മുതൽ

വെബ് ഡെസ്‌ക്‌Updated: Saturday May 27, 2023
ആലപ്പുഴ
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി താലൂക്കുകൾ കേന്ദ്രീകരിച്ച് മന്ത്രിമാരുടെ നേതൃത്വത്തിൽ നടക്കുന്ന പരാതിപരിഹാര അദാലത്ത് "കരുതലും കൈത്താങ്ങും' 29ന്‌ ആരംഭിക്കും. മന്ത്രിമാരായ സജി ചെറിയാൻ, പി പ്രസാദ് എന്നിവർ പങ്കെടുക്കും. അദാലത്ത് ദിവസം രാവിലെ എട്ടുമുതൽ പൊതുജനങ്ങൾക്ക് പരാതി നൽകാം. രാവിലെ 10ന്‌ അദാലത്ത് ആരംഭിക്കും.  ടോക്കൺ സംവിധാനം ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് അപേക്ഷ എഴുതി നൽകുന്നതുൾപ്പെടെയുള്ള സഹായം ഉദ്യോഗസ്ഥർ നൽകും. തിരക്ക് ഒഴിവാക്കാൻ പരാതി സ്വീകരിക്കാനും രജിസ്ട്രേഷനും ടോക്കൺ നൽകാനുമൊക്കെ പ്രത്യേകം കൗണ്ടറുകളും സജ്ജമാക്കും.
അദാലത്തുകൾ നടക്കുന്ന സ്ഥലവും തീയതിയും: 29ന് ചേർത്തല താലൂക്ക് (ചേർത്തല സെന്റ് മൈക്കിൾസ് കോളേജ്), 30-ന് അമ്പലപ്പുഴ (എസ്ഡിവി സെന്റിനറി ഹാൾ), ജൂൺ രണ്ടിന് കാർത്തികപ്പള്ളി (ടികെഎംഎം കോളേജ് ഓഡിറ്റോറിയം, നങ്ങ്യാർകുളങ്ങര), മൂന്നിന് മാവേലിക്കര (ബിഷപ് ഹോഡ്‌ജസ് ഹൈസ്‌കൂൾ ഓഡിറ്റോറിയം), നാലിന് ചെങ്ങന്നൂർ (ഐഎച്ച്ആർഡി എൻജിനിയറിങ് കോളേജ്), ഏഴിന് കുട്ടനാട് (റൈസ് റിസർച്ച് സെന്റർ മങ്കൊമ്പ്). 
ചേർത്തല സെന്റ്‌ മൈക്കിൾസ്‌ കോളേജിൽ 29ന് രാവിലെ 10നും 30ന് രാവിലെ 10ന്‌ ആലപ്പുഴ എസ്ഡിവി സെന്റിനറി ഓഡിറ്റോറിയത്തിലും അദാലത്ത്‌ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യും. മന്ത്രി പി പ്രസാദ് അധ്യക്ഷനാകും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top