29 March Friday

വർഗീയതയ്‍ക്കെതിരെ തൊഴിലാളി കൂട്ടായ്‍മ

വെബ് ഡെസ്‌ക്‌Updated: Saturday May 27, 2023

വർഗീയതയ്‍ക്കെതിരെ വർഗഐക്യം തൊഴിലാളികൂട്ടായ്‍മ സിഐടിയു ജില്ലാ പ്രസിഡന്റ് എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
വർഗീയതക്കെതിരെ വർഗഐക്യമുയർത്തി തൊഴിലാളികൂട്ടായ്മ. വൈദ്യുത മേഖലയിലുൾപ്പെടെ സ്വകാര്യവൽക്കരണം അടിച്ചേൽപ്പിക്കുന്ന കേന്ദ്ര സർക്കാർ നീക്കത്തിനെതിരെയും തൊഴിലാളികളെ വർഗീയമായി ഭിന്നിപ്പിക്കുന്നതിന്‌ എതിരെയും കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷനാ (സിഐടിയു)ണ് കൂട്ടായ്മ സംഘടിപ്പിച്ചത്. 
സിഐടിയു ജില്ലാ പ്രസിഡന്റ് എച്ച് സലാം എം എൽ എ ഉദ്ഘാടനംചെയ്തു. എൻജിഒ യൂണിയൻ ഹാളിലെ കൂട്ടായ്മയിൽ അസോസിയേഷൻ ഡിവിഷൻ പ്രസിഡന്റ് പി ബി മധു അധ്യക്ഷനായി. അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ രഘുനാഥ്, സംസ്ഥാന കമ്മിറ്റിയംഗം കെ എച്ച് ലേഖ, ഡിവിഷൻ ട്രഷറർ എം എസ് ലക്ഷ്‌മി, എ ഡിവിഷൻ സെക്രട്ടറി വി സി രാജേഷ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top