19 April Friday

ബിജെപി നേതാവ്‌ ഫണ്ട്‌ 
തട്ടിയെടുത്തതായി ആരോപണം

വെബ് ഡെസ്‌ക്‌Updated: Saturday May 27, 2023
കായംകുളം
അതിദരിദ്ര വിഭാഗത്തിൽപ്പെട്ട വീട്ടമ്മയുടെ വീട് വാസയോഗ്യമാക്കുന്നതിന് അനുവദിച്ച ഫണ്ട് ബിജെപി നേതാവ് തട്ടിയെടുത്തതായി പരാതി. സംഭവത്തിൽ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തിൽ കൃഷ്‌ണപുരം  പഞ്ചായത്ത് ഓഫീസിന്‌ മുന്നിൽ ഉപരോധം സംഘടിപ്പിച്ചു. പഞ്ചായത്ത് ഒന്നാം വാർഡിലെ ദേശത്തിനകം പുത്തൻതറയിൽ രാജമ്മയുടെ വീട് വാസയോഗ്യമാക്കാൻ പഞ്ചായത്തിൽനിന്ന്‌ അനുവദിച്ച തുക തട്ടിയെടുത്തതായാണ്‌ പരാതി. 
ഒരുലക്ഷം രൂപയുടെ ആദ്യഗഡു 50,000 രൂപ ഏഴ്‌ മാസം മുമ്പ്‌ ഇവരുടെ അക്കൗണ്ടിൽ നൽകി. ഇതാണ്‌ ബിജെപി നേതാവ് കൈക്കലാക്കിയത്. ഇതിനെതിരെ പഞ്ചായത്ത് ശക്തമായ നടപടി സ്വീകരിക്കണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു. അല്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും നേതാക്കൾ അറിയിച്ചു. 
ഉപരോധം സിപിഐ എം ഏരിയ കമ്മിറ്റി അംഗം എസ് നസിം ഉദ്ഘാടനംചെയ്‌തു. എം നസീർ അധ്യക്ഷനായി. ഐ റഫീക്ക്, ശ്രീദേവി ഓമനക്കുട്ടൻ, പി കെ സുരേന്ദ്രൻപിള്ള, വി ഓമനക്കുട്ടൻ, ആർ രാജൻ, എച്ച് ഹക്കിം, ജി രാഹുൽ, ടി സഹദേവൻ, എം വി ശ്യാം എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top