26 April Friday
അധ്യയന വർഷാരംഭം

വാഹനങ്ങളുടെ ഫിറ്റ്‌നസ്‌ ഉറപ്പാക്കും

വെബ് ഡെസ്‌ക്‌Updated: Saturday May 27, 2023
 
ആലപ്പുഴ
സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി കലക്‌ടറേറ്റിൽ മുന്നൊരുക്ക യോഗം ചേർന്നു. കലക്‌ടർ ഹരിത വി കുമാർ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി പങ്കെടുത്തു. സ്‌കൂൾ കെട്ടിടങ്ങളുടെയും ബസുകളുടെയും ഫിറ്റ്‌നസ് പരിശോധിച്ച് ഉറപ്പാക്കണം. സ്‌കൂൾ പരിസരം വൃത്തിയാക്കണം. ടിപ്പർലോറികളുടെ സമയം ക്രമീകരിക്കും. അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റിയെന്ന് ഉറപ്പാക്കണം. ലഹരി ഉപയോഗം തടയുന്നതിന് കർശന നടപടി സ്വീകരിക്കണം. വെള്ളക്കെട്ട് പരിഹരിക്കും. സ്‌കൂളുകൾക്ക് മുന്നിലെ സീബ്ര ലൈൻ കൃത്യമായി മാർക്ക് ചെയ്യണം. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്‌ടർ ആശ സി എബ്രഹാമും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top