20 April Saturday

സ്‌കൂൾ ബസുകളുടെ 
ഫിറ്റ്നസ് പരിശോധിച്ച്‌ 
സ്‌റ്റിക്കർ പതിക്കും

വെബ് ഡെസ്‌ക്‌Updated: Friday May 27, 2022
കായംകുളം
അധ്യയനവർഷം ആരംഭിക്കുന്നതിന്റെ ഭാഗമായി കായംകുളം ആർടിഒ പരിധിയിലെ കാർത്തികപ്പള്ളി താലൂക്കിലെ എല്ലാ സ്‌കൂൾബസുകളുടെയും ഫിറ്റ്നസ് പരിശോധിച്ച്‌ സ്‌റ്റിക്കർ പതിച്ചു നൽകുമെന്ന് ജോയിന്റ്‌ ആർടിഒ സി ഭദ്രൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 
നിലവിൽ ഫിറ്റ്നസ് ലഭിച്ചിട്ടുള്ള വാഹനങ്ങൾ സഹിതം പരിശോധനയ്‌ക്ക് ഹാജരാക്കണം. കായംകുളം പ്രദേശത്തെ വാഹനങ്ങൾ കൃഷ്‌ണപുരം ഗ്രൗണ്ടിലും ഹരിപ്പാട് പ്രദേശത്തുള്ളവ ഹരിപ്പാട് ബോയ്സ് ഹൈസ്‌കൂൾ ഗ്രൗണ്ടിലും ഹാജരാക്കണം. 
തീരുമാനിച്ച ദിവസങ്ങളിൽ എത്തുവാൻ സാധിക്കാത്തവർക്ക് തുടർന്നുള്ള ദിവസങ്ങളിൽ സൗകര്യം ഒരുക്കും. സ്‌റ്റിക്കർ പതിക്കാതെ സർവീസ് നടത്തുന്ന വാഹനങ്ങൾക്ക് എതിരെ കർശനനടപടി സ്വീകരിക്കും. 
കുട്ടികളെ കൊണ്ടുപോകുന്ന കരാർ വാഹനങ്ങൾ ഓൺ സ്‌കൂൾ ഡ്യൂട്ടി എന്ന ബോർഡ് പ്രദർശിപ്പിക്കണം. സ്‌കൂൾ ബസിലെ ഡ്രൈവർന്മാർക്ക്‌ വെള്ള ഷർട്ടും കറുത്ത പാന്റ്‌സും യൂണിഫോമായി ധരിക്കേണ്ടതാണ്. കൂടാതെ നെയിംബാഡ്‌ജും ധരിക്കണം. സ്‌കൂൾ ബസ്‌ ജീവനക്കാർക്കായി ശനി രാവിലെ 10ന് കായംകുളം കെഎസ്ആർടിസിക്ക്‌ പടിഞ്ഞാറുള്ള എസ്എൻഡിപി ഹാളിൽ ബോധവൽക്കരണ ക്ലാസ് നടത്തും. നഗരസഭ ചെയർപേഴ്സൻ പി ശശികല ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ എം സിയാദ്, ബി ബിജു എന്നിവരും പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top