20 April Saturday

മാവേലിക്കര ടൗണ്‍ തെക്കും സ്‌നേഹവീടൊരുക്കുന്നു

വെബ് ഡെസ്‌ക്‌Updated: Monday Mar 27, 2023

സിപിഐ എം മാവേലിക്കര ടൗൺ തെക്ക് ലോക്കൽ കമ്മിറ്റി നിർമിച്ചുനൽകുന്ന സ്നേഹവീടിന് ജില്ലാ കമ്മിറ്റിയംഗം ലീല അഭിലാഷ് കല്ലിടുന്നു

മാവേലിക്കര
സിപിഐ എം മാവേലിക്കര ടൗൺ തെക്ക് കമ്മിറ്റി സ്‌നേഹവീടൊരുക്കുന്നു. നഗരസഭ 16–--ാം വാർഡിൽ അഗതി ആശ്രയ പട്ടികയിൽ ഉൾപ്പെട്ട മങ്കാട്ടുവടക്കതിൽ സരസ്വതിക്കാണ് സിപിഐ എം വീട് നിർമിച്ചുനൽകുന്നത്. 
ജില്ലാ കമ്മിറ്റിയംഗം ലീല അഭിലാഷ് കല്ലിട്ടു. ഏരിയ കമ്മിറ്റിയംഗം അഡ്വ. നവീൻ മാത്യു ഡേവിഡ്, ലോക്കൽ സെക്രട്ടറി കെ അജയൻ, അഡ്വ. വി അനിൽകുമാർ, കെ ആർ വിജയൻ, രാജീവ്, അജികുമാർ, സെൻസോമൻ, കൗൺസിലർ ബിജി അനിൽകുമാർ എന്നിവർ പങ്കെടുത്തു. മൂന്ന്‌ മാസത്തിനുള്ളിൽ നിർമാണം പൂർത്തീകരിച്ച് താക്കോൽ കൈമാറുമെന്ന് ലോക്കൽ സെക്രട്ടറി അറിയിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top