24 April Wednesday

കാൽനട പ്രചാരണജാഥ നടത്തി

വെബ് ഡെസ്‌ക്‌Updated: Monday Mar 27, 2023

മുതുകുളത്ത് നടത്തിയ കാൽനട പ്രചാരണജാഥ കർഷകസംഘം 
സംസ്ഥാന കമ്മിറ്റിയംഗം കെ വിജയകുമാർ ഉദ്ഘാടനംചെയ്യുന്നു

കാർത്തികപ്പള്ളി  
ഏപ്രിൽ അഞ്ചിന് പാർലമെന്റിലേക്ക് നടക്കുന്ന മസ്ദൂർ കിസാൻ സംഘർഷ് റാലിയുടെ പ്രചാരണാർഥം സിഐടിയു, കർഷകസംഘം,  കർഷക തൊഴിലാളി യൂണിയൻ എന്നിവയുടെ ആഭിമുഖ്യത്തിൽ മുതുകുളത്ത് കാൽനട പ്രചാരണജാഥ നടത്തി. 
കർഷകസംഘം ഏരിയ കമ്മിറ്റിയംഗം കെ വാമദേവൻ ക്യാപ്റ്റനായ ജാഥ ചൂളത്തെരുവ് ജങ്‌ഷനിൽ കർഷകസംഘം സംസ്ഥാന കമ്മിറ്റിയംഗം കെ വിജയകുമാർ ഉദ്ഘാടനംചെയ്തു. കർഷകത്തൊഴിലാളി യൂണിയൻ ഏരിയ കമ്മിറ്റിയംഗം ബി അനിൽകുമാർ അധ്യക്ഷനായി. സിഐടിയു ഏരിയ ജോയിന്റ് സെക്രട്ടറി പി ചന്ദ്രബാബു സ്വാഗതം പറഞ്ഞു. സിപിഐ എം ഏരിയ കമ്മിറ്റിയംഗം എൻ ദേവാനുജൻ, മുതുകുളം ലോക്കൽ സെക്രട്ടറി കെ എസ് ഷാനി, കെ പി ശോഭനൻ, കെ ഉണ്ണികൃഷ്ണൻ, അയ്യപ്പൻ എന്നിവർ സംസാരിച്ചു. ജാഥ ഉമ്മർ ജങ്‌ഷൻ, തട്ടാരുമുക്ക് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം വെട്ടത്തുമുക്കിൽ സമാപിച്ചു.
ചെങ്ങന്നൂർ
മസ്ദൂർ കിസാൻ സംഘർഷ് റാലിയുടെ പ്രചാരണത്തിനായി സിഐടിയു, കർഷകസംഘം, കർഷക തൊഴിലാളി യൂണിയൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ചെങ്ങന്നൂർ നഗരസഭാതല കാൽനട പ്രചാരണജാഥ നടന്നു. സിപിഐ എം ഏരിയ സെക്രട്ടറി എം ശശികുമാർ ഉദ്ഘാടനംചെയ്തു.
സിഐടിയു ജില്ലാ സെക്രട്ടറി കെ കെ ചന്ദ്രൻ അധ്യക്ഷനായി. ജാഥാ ക്യാപ്റ്റൻ മധു ചെങ്ങന്നൂർ, മാനേജർ സി വി ഷാജി, റെജി മോഹൻ, ടി കെ സുഭാഷ്, കെ കെ ഗോപാലകൃഷ്ണൻ, മനു എം തോമസ്, ആർ സജീവ്, ദേവരാജൻ, കെ  കെ രാകേഷ്, വി വി അജയൻ, മോഹൻകുമാർ എന്നിവർ സംസാരിച്ചു. സമാപനസമ്മേളനം സിഐടിയു ഏരിയ സെക്രട്ടറി എം കെ മനോജ് ഉദ്ഘാടനംചെയ്തു. പി എസ് ഓമനക്കുട്ടൻ അധ്യക്ഷനായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top