26 April Friday
കായംകുളം നഗരസഭാ ബജറ്റ്

ഗ്യാസ്‌ ശ്‌മശാനത്തിന്‌ അരക്കോടി ശുചീകരണ പദ്ധതിക്ക്‌ 1.30 കോടി

സ്വന്തം ലേഖകൻUpdated: Friday Mar 27, 2020
 
കായംകുളം
കായംകുളത്ത്‌ ഗ്യാസ് ശ്‌മശാനം നിർമിക്കാനായി നഗരസഭാ ബജറ്റിൽ അരക്കോടി രൂപ വകയിരുത്തി. ഡെപ്യൂട്ടി ചെയർപേഴ്‌സൺ  ആർ ഗിരിജ  അവതരിപ്പിച്ച ബജറ്റിലാണ്‌ നവീന പദ്ധതിക്ക്‌ തുക വകയിരുത്തിയത്‌.  
കുളങ്ങൾ ഉൾപ്പെടെയുള്ള മറ്റ്  ജലാശയങ്ങളുടെ ശുചീകരണത്തിനും  പൊതുശുചിമുറി നിർമാണം ഉൾപ്പെടയുള്ള ശുചീകരണ പദ്ധതികൾക്കും മുന്തിയ പരിഗണനയാണ്‌ ബജറ്റിൽ. 1.30 കോടി  രൂപയാണ്‌ ഈ മേഖലയ്‌ക്കായി വകയിരുത്തിയത്‌. 68.52 കോടി വരവും 62.61 കോടി   ചെലവും പ്രതീക്ഷിക്കുന്നതാണ്‌ ബജറ്റ്‌. 
 കാർഷിക വികസന പദ്ധതികളും മൃഗസംരക്ഷണ പദ്ധതികളും തൊഴിൽ സംരംഭങ്ങളും ഉൾപ്പെടെ ഉൽപ്പാദന മേഖലയ്‌ക്ക്‌ 11.29 കോടി പദ്ധതി വിഹിതമായുണ്ട്‌. സ്‌ത്രീകളുടെയും  കുട്ടികളുടെയും ക്ഷേമം ലക്ഷ്യമാക്കിയുള്ള പദ്ധതികൾക്കായി 1.51 കോടി വകയിരുത്തി. 
 വയോസൗഹ‌ൃദ കായംകുളം പദ്ധതിക്കായി 58 ലക്ഷം രൂപ ചെലവഴിക്കും. ദുരന്ത, പകർച്ചവ്യാധി നിവാരണ പദ്ധതികൾ ഉൾപ്പെടെ ആരോഗ്യമേഖലയ്‌ക്ക്‌ ഒരുകോടി രൂപ വകയിരുത്തി.
 ലൈഫ്, പിഎംഎവൈ പദ്ധതികൾക്ക് പ്ലാൻഫണ്ട്, ഹഡ്‌കോ വായ്‌പ, സെൻട്രൽ ഷെയർ ഉൾപ്പെടെ 7.80 കോടിയും നഗരത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിനായി സ്ഥലമെടുപ്പ് പദ്ധതികൾക്കായി ഒരുകോടിയും വകയിരുത്തി. സർക്കാരിന്റെ 12 ഇന പരിപാടിയിൽ ഉൾപ്പെടുത്തിയ ജനകീയ ഹോട്ടൽ, ടേക്ക് എ ബ്രേക്ക് വിശ്രമകേന്ദ്രങ്ങൾ തുടങ്ങിയ പദ്ധതികളും നടപ്പാക്കും. യോഗത്തിൽ ചെയർമാൻ എൻ ശിവദാസൻ അധ്യക്ഷനായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top