26 April Friday

കൂടെയുണ്ട് ഞങ്ങൾ

വെബ് ഡെസ്‌ക്‌Updated: Friday Mar 27, 2020
മാവേലിക്കര
"ഭയപ്പെടേണ്ട, ഞങ്ങൾ നിങ്ങളുടെ കൂടെയുണ്ട്’ സന്ദേശവുമായി സിപിഐ എം കറ്റാനം ലോക്കൽ കമ്മിറ്റിയുടെ കോവിഡ്‌ സാന്ത്വന പ്രചാരണം. വീട്ടിൽ ക്വാറൻറ്റൈൻ ആണെങ്കിൽ, ലോക്ക് ഡൗണിൽ ഭക്ഷണം ലഭിച്ചില്ലെങ്കിൽ ബന്ധപ്പെടാൻ നമ്പർ നൽകിയിട്ടുണ്ട്‌. ആവശ്യക്കാർക്ക്‌ ഭക്ഷണപ്പൊതി വീട്ടിലെത്തിക്കും. 
അർഹരായവർക്ക് ഭക്ഷണ കിറ്റുകളും അവശ്യമരുന്നുകളും കമ്മിറ്റി എത്തിച്ചു നൽകുന്നുണ്ട്. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കോശി അലക്‌സ്‌ (9446010755), കറ്റാനം ലോക്കൽ സെക്രട്ടറി സിബി വർഗീസ്‌ (9847659101)എന്നിവരുടെ നമ്പറുകളിൽ വിളിച്ചാൽ സഹായം ലഭ്യമാക്കും. 
ലോക്ക് ഡൗൺ കാലാവധി അവസാനിക്കുന്ന ദിവസംവരെ സേവനം ലഭിക്കും. തുടർന്ന്‌ അഭയം പെയ്‌ൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ "കനിവ്’ വിശപ്പുരഹിത കറ്റാനം പദ്ധതിയുമായി  ബന്ധിപ്പിച്ചാവും പ്രവർത്തനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top