26 April Friday

ആശുപത്രികൾക്ക്‌ സഹായവുമായി എംപിമാർ

വെബ് ഡെസ്‌ക്‌Updated: Friday Mar 27, 2020
ആലപ്പുഴ
കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ എംപിമാർ വിവിധ ആശുപത്രികൾക്ക് സഹായമായി അഞ്ചുകോടിയോളം രൂപ അനുവദിച്ചു. മണ്ഡലത്തിലെ വിവിധ ആശുപത്രികൾക്കായി ഒരുകോടിയോളം രൂപ പ്രദേശിക വികസനഫണ്ടിൽനിന്ന്‌ അനുവദിച്ചതായി എ എം ആരിഫ്‌ എംപി പറഞ്ഞു. ആലപ്പുഴ മെഡിക്കൽ കോളേജിലേക്കും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും ആംബുലൻസ്‌ നൽകി.  മെഡിക്കൽ കോളേജിലേക്ക്‌ മൂന്ന് മൊബൈൽ വെൻറിലേറ്ററും കായംകുളം താലൂക്ക് ആശുപത്രിക്ക്‌ രണ്ട് വെന്റിലേറ്ററുകളും ഒരു ഇൻവെർട്ടറും അനുവദിച്ചു. 
 ആംബുലൻസുകൾക്ക്‌ 21 ലക്ഷം രൂപ കൈമാറി. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിക്ക് 50 ലക്ഷം അനുവദിച്ചിരുന്നു. എ കെ ആന്റണി 2.18 കോടി രൂപയും വയലാർ രവി ഒരുകോടിയും കൊടിക്കുന്നിൽ സുരേഷ്‌ എംപി  60 ലക്ഷവും കൈമാറി.  
ചേർത്തല, തുറവൂർ താലൂക്ക് ആശുപത്രികൾ ഉൾപ്പെടെ ജില്ലയിലെ വിവിധ ആശുപത്രികൾക്കാണ്‌ എ കെ ആന്റണി എംപി തുക അനുവദിച്ചത്‌.  ഇസിജി മെഷീൻ, മൾട്ടി പാര മോണിറ്റർ തുടങ്ങിയ സംവിധാനങ്ങൾക്കും തുക അനുവദിച്ചു. ചെങ്ങന്നൂർ, മാവേലിക്കര, പുളിങ്കുന്ന് ആശുപത്രികൾക്ക് രണ്ടുവീതം വെൻറിലേറ്റർ വാങ്ങാനാണ് കൊടിക്കുന്നിൽ സുരേഷ് എംപി പണം നൽകിയത്. മെഡിക്കൽ കോളേജിന്‌ ഒരുകോടി രൂപ വയലാർ രവി എംപി നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top