25 April Thursday

എംഡിഎംഎ കേസിലെ 
3 പ്രധാന പ്രതികൾകൂടി 
പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Nov 26, 2022
ഹരിപ്പാട് 
ഒരു വർഷം മുൻപ് ഹരിപ്പാട് ഡാണാപ്പടിയിലെ റിസോർട്ടിൽ നിന്ന് എംഡിഎംഎ പിടികൂടിയ കേസിലെ മുന്ന് പ്രധാന പ്രതികളെ കൂടി ഹരിപ്പാട് പൊലീസ് അറസ്‌റ്റുചെയ്‌തു. എംഡിഎംഎ  നിർമിക്കുന്ന നൈജീരിയൻ സ്വദേശി ജോൺ കിലാച്ചി ഹെറ്റോ, ഇതിനായി ഫണ്ട്‌ സമാഹരിക്കുന്നതിന്‌ നേതൃത്വം നൽകിയ തമിഴ്നാട്ടിലെ തിരുപ്പൂർ സ്വദേശി വടിവേൽ ശിവൻ മലാൽ, മഹേഷ്‌ കുമാർ എന്നിവരെ ഹരിപ്പാട് പൊലീസ് എസ്എച്ച്‌ഒ വി എസ് ശ്യാകുമാറിന്റെ നേതൃത്വത്തിലാണ് പിടികൂടിയത്.
കൃഷ്‌ണപുരം സ്വദേശി സജിൻ എബ്രഹാം,  മുതുകുളം തെക്ക് സ്വദേശി പ്രണവ്,
ഏവൂർ വടക്ക്‌ സ്വദേശി ശ്രാവൺ,   മുതുകു ളം തെക്ക് സ്വദേശി രഘുരാമൻ , പള്ളിപ്പാട് നടുവട്ടം സ്വദേശി അർജുൻ, ആറാട്ടുപുഴ കിഴക്കേക്കര സ്വദേശി അക്ഷയ്‌കുട്ടൻ, ആറാട്ടുപുഴ കള്ളിക്കാട് സ്വദേശി സച്ചിൻ എന്നിവരെ 52.41 ഗ്രാം എംഡിഎംഎ യുമായി 2021 നവംബർ എട്ടിനാണ്‌ ഡാണാപ്പടിയിലെ റിസോർട്ടിൽ നിന്ന് പിടികൂടിയത്. 
എട്ടാം പ്രതി കരുനാഗപ്പള്ളി സ്വദേശി യാസിൻ ബെക്കർ, ഒൻപതാം പ്രതി പുല്ലുകുളങ്ങര സ്വദേശി ഭരത് ജയൻ, പന്ത്രണ്ടാം പ്രതി കരുനാഗപ്പള്ളി സ്വദേശി ജിനാദ് എന്നിവരെ പിന്നീട് അറസ്‌റ്റുചെയ്‌തിരുന്നു

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top