27 April Saturday

പൊലീസ് സ‍്റ്റേഷൻ വളപ്പിൽനിന്ന്‌ ബൈക്ക്‌ മോഷ്ടിച്ച യുവാവ്‌ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Nov 26, 2022
തൃക്കാക്കര 
പൊലീസ്‌ കസ്റ്റഡിയിലെടുത്ത്‌ സൂക്ഷിച്ചിരുന്ന വാഹനം മോഷ്ടിച്ച യുവാവിനെ അറസ്‌റ്റ്‌ ചെയ്‌തു. ഹരിപ്പാട് ഈരേഴിയിൽ എസ് അൽഅമീനെയാണ്‌ (24) തൃക്കാക്കര പൊലീസ് പിടികൂടിയത്. വെള്ളി രാവിലെയാണ്‌ വാഹനം മോഷണംപോയതായി ശ്രദ്ധയിൽപ്പെടുന്നത്. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ വെളുത്ത ഷർട്ടും മുണ്ടും ഹെൽമെറ്റും ധരിച്ച യുവാവ് ബൈക്ക്‌ കൊണ്ടുപോകുന്നതായി കണ്ടെത്തി. തുടരന്വേഷണത്തിൽ പച്ചാളത്തുനിന്നാണ്‌ അമീനെ പിടികൂടിയത്‌. മോഷ്ടിച്ച ബൈക്കും കണ്ടെത്തി. അമീനെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top