18 April Thursday

ബിഎസ്എൻഎൽ ഓഫീസിലേക്ക്‌ കർഷക മാർച്ചും ധർണയും ഇന്ന്

വെബ് ഡെസ്‌ക്‌Updated: Saturday Nov 26, 2022
ആലപ്പുഴ
സംയുക്ത കർഷക സമരസമിതി ശനി രാവിലെ 10ന് ബിഎസ്എൻഎൽ ഓഫീസ് മാർച്ചും ധർണയും സംഘടിപ്പിക്കും. 
സിപിഐ എം ജില്ല സെക്രട്ടറിയറ്റംഗം ജി വേണുഗോപാൽ ഉദ്ഘാടനം ചെയ്യും.വിള സംഭരണം നിയമംവഴി നടപ്പാക്കുക, വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കുക, കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും കടങ്ങൾ കേന്ദ്ര സർക്കാർ എഴുതിതള്ളുക, വിള ഇൻഷുറൻസ് പദ്ധതി നവീകരിക്കുക, പെൻഷൻ വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണയും. ഉദ്ഘാടന സമ്മേളനത്തിൽ കർഷക യൂണിയൻ സ്‌കറിയ വിഭാഗം സംസ്ഥാന പ്രസിഡന്റ്‌ തമ്പാനൂർ രാജീവ് അധ്യക്ഷനാകും. മുഴുവൻ കർഷകരും പങ്കെടുക്കണമെന്ന് കൺവീനർ സി ശ്രീകുമാർ ഉണ്ണിത്താൻ അഭ്യർഥിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top