20 April Saturday

പ്രതിഭോത്സവ് 2021

വെബ് ഡെസ്‌ക്‌Updated: Friday Nov 26, 2021

കറ്റാനം പോപ് പയസ് എച്ച്എസ്എസില്‍ നടന്ന പ്രതിഭോത്സവ് 2021 എം എസ് അരുണ്‍കുമാര്‍ എംഎല്‍എ ഉദ്ഘാടനംചെയ്യുന്നു

മാവേലിക്കര
കറ്റാനം പോപ്പ് പയസ് എച്ച്എസ്എസിൽ നടന്ന ‘പ്രതിഭോത്സവ് -2021’ എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം നേടിയവരെയും കേരള സർവകലാശാല ബികോം പരീക്ഷയിൽ ഒന്നാംറാങ്ക് നേടിയ ശ്രീലക്ഷ്‌മി, ടാനിയ എന്നീ പൂർവ വിദ്യാർഥികളെയും അനുമോദിച്ചു. വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ലാപ്‌ടോപ്പുകൾ വിതരണം ചെയ്‌തു. പിടിഎ പ്രസിഡന്റ് അഡ്വ. എൻ എം നസീർ അധ്യക്ഷനായി. ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ദീപ, മാത്യു ഫിലിപ്പ്, ഫാ. ഉമ്മൻ പടിപ്പുരയ്‌ക്കൽ, ജോൺ കുരുവിള, പ്രിൻസിപ്പൽ സുമ എസ് മലഞ്ചരുവിൽ, പ്രഥമാധ്യാപകൻ ബിജു ടി വർഗീസ്, സി ടി വർഗീസ്, എസ്‌ മിനി, ജ്യോതി മറിയം, എം ജയിംസ്, ടി മോഹൻ, സുനു ജോസ്, ഷേർലി തോമസ്, സാലിമോൾ, രമ്യ തോമസ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top