കായംകുളം
തുണി മാലിന്യങ്ങൾ ഇനി പാഴ്‌വസ്‌തുക്കളല്ല. പുനഃചംക്രമണത്തിലൂടെ പുത്തൻ ഉൽപ്പന്നങ്ങളാക്കി പുനരുപയോഗിക്കുകയാണ് ദേവികുളങ്ങര പഞ്ചായത്തിലെ ഹരിതകർമസേന. പാഴ്‌ത്തുണികൾ ഉപയോഗിച്ച് ചവിട്ടി, തുണിസഞ്ചി തുടങ്ങിയവയാണ് നിർമിക്കുന്നത്. ഒരു പാഴ്‌വസ്‌തുപോലും അവശേഷിക്കാത്തതരത്തിൽ പുനരുപയോഗിക്കാൻ കഴിയുന്ന ഉൾപ്പന്നങ്ങൾ തയാറാക്കുന്ന സംരഭകയൂണിറ്റുകൾ ഹരിതകർമസേന ആരംഭിക്കുകയാണ്. പുനരുപയോഗത്തിലൂടെ മാലിന്യ സംസ്‌കരണത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്നു. പ്രസിഡന്റ് എസ് പവനനാഥന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഭരണസമിതി ഒപ്പമുണ്ട്. ഹരിതസഹായ സ്ഥാപനമായ ഐആർടിസിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. സിഡിഎസിന്റെ സഹായവുമുണ്ട്.
പഞ്ചായത്തിൽ കഴിഞ്ഞ ഒരുവർഷം ഹരിതകർമസേന 50 ടണ്ണിലധികം പ്ലാസ്‌റ്റിക്കും 19 ടൺ ചില്ല് മാലിന്യങ്ങളും ഇ–വേസ്‌റ്റും ശേഖരിച്ച് പുനചംക്രമണത്തിനായി കയറ്റിയയച്ചു.
പൊതുപരിപാടികളും ഉത്സവങ്ങളും വിവാഹങ്ങളുമൊക്കെ ഹരിതപ്പെരുമാറ്റച്ചട്ട പ്രകാരമാണ്. ഗ്രീൻ പ്രോട്ടോകാൾ സെന്ററും ആരംഭിച്ചു. പരിസ്ഥിതിസൗഹാർദ വസ്‌തുക്കൾ ഉപയോഗിച്ചാണ് അലങ്കാരങ്ങൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..