അമ്പലപ്പുഴ
പുന്നപ്ര പറവൂർ ബൊണാൻസാ ബാറിൽ ഏറ്റുമുട്ടിയ സംഘങ്ങളെ അറസ്‌റ്റ് ചെയ്‌തു. പുന്നപ്ര വടക്ക് ജോമോൻ നിവാസിൽ ജോമോൻ (26), വടക്കേയറ്റത്ത് മൈബു എന്ന തോമസുകുട്ടി (30), പുന്നപ്ര തെക്ക് ആലിശേരി സജിത്ത്(30), വലിയവീട്ടിൽ ലിബിൻ സാലസ് (27), ആലപ്പുഴ മുനിസിപ്പാലിറ്റി ഹൗസിങ് കോളനി വാർഡിൽ അയ്യമ്പള്ളി വീട്ടിൽ അഭിജിത്ത് (27) ഇവരുടെ എതിർ സംഘാംഗങ്ങളും അക്രമത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നവരുമായ പുന്നപ്ര വടക്ക് താഴ്ചയിൽ വിനീത് (കണ്ണൻ - 31), വിനീഷ് (ഉണ്ണി - 31) എന്നിവരെയാണ് പുന്നപ്ര എസ്ഐ ആർ ആർ രാകേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.
ഞായർ പകൽ 2.30 ഓടെയാണ് സംഘങ്ങൾ തമ്മിൽ മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതർക്കത്തെ തുടർന്ന് ഏറ്റുമുട്ടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. വധശ്രമം ഉൾപ്പടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..