09 December Saturday

എൻഎഫ്‌പിഇ ജാഥയ്‌ക്ക്‌ ഉജ്വലസ്വീകരണം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 26, 2023

എൻഎഫ്പിഇ സംസ്ഥാന ജാഥയുടെ ക്യാപ്‌റ്റൻ പി കെ മുരളീധരനെ ആലപ്പുഴയിൽ ഹാരമണിയിച്ച് സ്വീകരിക്കുന്നു

ആലപ്പുഴ 
എൻഎഫ്‌പിഇ  40–-ാം സംസ്ഥാന സമ്മേളന ജാഥയ്‌ക്ക്‌ നഗരത്തിൽ ഉജ്വലസ്വീകരണം നൽകി. സംസ്ഥാന കൺവീനർ പി കെ മുരളീധരൻ ക്യാപ്‌റ്റനായ വാഹന പ്രചാരണജാഥ സ്വീകരണത്തിന്‌ നൂറുകണക്കിന്‌ ജീവനക്കാരും ബഹുജന സംഘടനാ പ്രവർത്തകരും പങ്കെടുത്തു.  
  ഇരുമ്പുപാലം പോസ്‌റ്റ്‌ ഓഫീസിന് മുന്നിലെ സ്വീകരണസമ്മേളനത്തിൽ കെ വി വിഷ്‌ണുപ്രസാദ് അധ്യക്ഷനായി. ജാഥാ ക്യാപ്റ്റൻ പി കെ മുരളീധരൻ, മാനേജർ പി ശിവദാസ്, ജാഥാംഗങ്ങളായ കെ കെ ജഗദമ്മ, എ ബി ലാൽകുമാർ, എൻ ബി ലാലൻ, ജെ നൈസാം, ജി ജമുന, കെ ഗോപാലകൃഷ്‌ണൻനായർ, സുരേഷ്‌കുമാർ, പി -3 ഡി വിഷണൽ സെക്രട്ടറി അനിൽകുമാർ, പി - 4 ഡിവിഷണൽ പ്രസിഡന്റ് ഗിരീഷ്‌കുമാർ എന്നിവർ സംസാരിച്ചു.
മാവേലിക്കര ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന സ്വീകരണയോഗം സിഐടിയു ജില്ലാ ട്രഷർ എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്തു. കെജിഒഎ മാവേലിക്കര ഏരിയ സെക്രട്ടറി ആർ രാജീവ്‌ അധ്യക്ഷനായി. ബി ജൗഹർ, പി രാകേഷ് എന്നിവർ സംസാരിച്ചു.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
-----
-----
 Top