ആലപ്പുഴ
ഏഷ്യൻ ഗെയിംസിന് മത്സരം നിയന്ത്രിക്കാൻ കുട്ടനാട്ടുകാരൻ. ആലപ്പുഴ ചമ്പക്കുളം നടുവിലേവീട്ടിൽ ടോം ജോസഫാണ് ഏഷ്യൻ ഗെയിംസിൽ ഡ്രാഗൺ ബോട്ട് മത്സരം നിയന്ത്രിക്കുന്ന ആദ്യ മലയാളിയാകുന്നത്. കഴിഞ്ഞ തവണ നടത്തിയ ട്രഡീഷണൽ ബോട്ടിങ് എന്ന മത്സരയിനം ഇക്കുറി ഡ്രാഗൺ ബോട്ട് എന്ന പേരിലാണ് ഏഷ്യൻ ഗെയിംസിൽ നടത്തുന്നത്. 2022ൽ അവസരം ലഭിച്ചെങ്കിലും കോവിഡ് വ്യാപനത്തെത്തുടർന്ന് ഗെയിംസ് നടന്നില്ല. മൂന്ന് മാസം മുമ്പാണ് അറിയിപ്പ് ലഭിച്ചത്. രണ്ടാഴ്‌ച മുമ്പ് മത്സരനിയന്ത്രണത്തിനുള്ള തിരിച്ചറിയൽ രേഖ ലഭിച്ചു. 30ന് ചൈനയിലേക്ക് തിരിക്കും. ഇത്തവണ ലഭിച്ച അവസരത്തിൽ ഏറെ സന്തോഷത്തിലാണ് ടോം ജോസഫ്.
ഇന്ത്യൻ എയർ ഫോഴ്‌സിൽ 20 വർഷത്തെ സേവനശേഷം തിരുവനന്തപുരത്തെ തിരുവല്ലം, ക്രൈസ്‌റ്റ് നഗർ സീനിയർ സെക്കൻഡറി സ്‌കൂൾ അഡ്മിനിസ്ട്രേറ്ററാണ്. ഭാര്യ ഐവീ ജോസഫും മകൻ ജുഗൽ ജോസഫും അടങ്ങുന്നതാണ് കുടുംബം. നിരവധി ഡ്രാഗൺ ബോട്ട് മത്സരങ്ങളിൽ രാജ്യത്തിനാനായി തുഴയെറിഞ്ഞ ടോം ഡ്രാഗൺ ബോട്ട് ഇന്ത്യ ആൻഡ് ട്രഡീഷണൽ സ്‌പോർട്സ് ഫെഡറേഷൻ ജോയിന്റ് സെക്രട്ടറിയും ടെക്‌നിക്കൽ കമ്മിറ്റി ചെയർമാനും ഇന്റർനാഷണൽ ഡ്രാഗൺ ബോട്ട് ഫെഡറേഷൻ ടെക്‌നിക്കൽ കമ്മിറ്റി അംഗവുമാണ്. ചൈനയിലും ഹംഗറിയിലും തായ്‌ലൻഡിലുമായി മൂന്ന് വേൾഡ് ചാമ്പ്യൻഷിപ്പിലും മൂന്ന് ഏഷ്യൻ ചാമ്പ്യൻഷിപ്പിലും മത്സരം നിയന്ത്രിച്ചിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..