05 December Tuesday

കുന്നം ജങ്ഷൻ വഴി
കെഎസ്ആര്‍ടിസി സര്‍വീസ് തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 26, 2023

തഴക്കര കുന്നം വഴി ആരംഭിച്ച കെഎസ്ആർടിസി സർവീസിലെ ഡ്രൈവർക്കും കണ്ടക്ടർക്കും 
എം എസ് അരുൺകുമാർ എംഎൽഎയുടെ നേതൃത്വത്തിൽ സ്വീകരണം നൽകുന്നു

മാവേലിക്കര
തഴക്കര കുന്നം നിവാസികളുടെ ദീർഘകാല ആവശ്യം സഫലമാക്കി കുന്നം ജങ്ഷൻ വഴി കെഎസ്ആർടിസി സർവീസ് തുടങ്ങി. എം എസ് അരുൺകുമാർ എംഎൽഎ മുൻകൈയെടുത്താണ്‌ സർവീസ്‌ യാഥാർഥ്യമാക്കിയത്‌. ബസ് ഡ്രൈവർക്കും കണ്ടക്‌ടർക്കും എംഎൽഎയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഹരിപ്പാട്ടുനിന്ന്‌ പുറപ്പെടുന്ന പത്തനംതിട്ട സർവീസ് 9.20ന് കുന്നം ജങ്ഷനിലെത്തും. തുടർന്ന്‌, കൊല്ലകടവ്‌, കൊല്ലം-–-തേനി ദേശീയപാത വഴി കൊച്ചാലുംമൂട്ടിലെത്തി പന്തളത്തിന് പോകും. ആവശ്യമെങ്കിൽ സർവീസുകളുടെ എണ്ണം വർധിപ്പിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top