ചെങ്ങന്നൂർ
ആർഎസ്എസ് നിയന്ത്രണത്തിലുള്ള ഭരണസമിതി പ്രവർത്തിക്കുന്ന കിഴക്കേനട സർവീസ് സഹകരണബാങ്കിൽ 20 വർഷത്തിനുള്ളിൽ കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നതായി ബാങ്ക് അംഗം ചെങ്ങന്നൂർ ളാകശേരി വേങ്ങൂർ രമേശ്‌ബാബു വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബാങ്കിലെ നിയമനങ്ങളിൽ ഉൾപ്പെടെ സഹകരണനിയമങ്ങൾ പാലിച്ചിട്ടില്ല. മുൻ പ്രസിഡന്റും ഇപ്പോഴത്തെ ഭരണസമിതി പ്രസിഡന്റും ഉൾപ്പെടുന്ന കമ്മറ്റി 1,79,65,843 രൂപയുടെ സാമ്പത്തിക നഷ്‌ടം വരുത്തിയെന്ന് ചെങ്ങന്നൂർ അസിസ്‌റ്റന്റ് രജിസ്ട്രാർ രേഖാമൂലം മറുപടി തന്നിട്ടുണ്ടെന്ന് രമേശ് ബാബു പറഞ്ഞു.
സൊസൈറ്റിയിൽ സെയിൽസ്‌മാനായി ജോലി ചെയ്‌തിരുന്നയാൾ വിരമിച്ചപ്പോൾ ഇയാളുടെ മകനെ അതേ തസ്‌തികയിൽ നിയമിച്ചു. ഇത് സഹകരണനിയമത്തിന്റെ ലംഘനമാണ്. കൂടാതെ മൂന്നുകോടിയോളം രൂപ അഴിമതി കാണിച്ച ഭരണസമിതി പ്രസിഡന്റിനെ രാജിവയ്‌പ്പിച്ചിട്ട് അതേ കമ്മിറ്റിയിലെ ഡയറക്‌ടർ ബോർഡ് അംഗത്തെ പ്രസിഡന്റാക്കി. നിക്ഷേപകരെയെല്ലാം തെറ്റിദ്ധരിപ്പിക്കാൻ പുതിയ ഭരണസമിതിയാണ് ഇപ്പോൾ നിലനിൽക്കുന്നതെന്ന് ഇവർ പ്രചരിപ്പിക്കുന്നു.
ഭരണസമിതി അംഗമായിരുന്നയാളുടെ ഭാര്യയെ പ്യൂണായി നിയമിച്ചു. ഒട്ടേറെ ആളുകളുടെ ആധാർ കാർഡും തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡും ഉപയോഗിച്ച് ലക്ഷക്കണക്കിന് രൂപ വ്യാജ വായ്‌പയായി തട്ടിയെടുത്തിട്ടുള്ളത്. ഇങ്ങനെ ചതിയിൽപ്പെട്ട ചില അഭിഭാഷകരും സാധാരണക്കാരും ജപ്തിഭീഷണിയുടെ വക്കിലാണ്. കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് രമേശ് ബാബു ആവശ്യപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..