കായംകുളം
വീട്ടിൽനിന്ന് മയക്കുമരുന്നുമായി യുവാവ് പിടിയിൽ. എരുവ കണ്ണാട്ട് കിഴക്കതിൽ വിജിത്ത് (23)നെയാണ് കായംകുളം പൊലീസ് അറസ്‌റ്റ് ചെയ്‌തത്. സിന്തറ്റിക് ഡ്രഗ്ഗ് ഇനത്തിൽപ്പെട്ട മയക്കുമരുന്നായ 4.5 ഗ്രാം എംഡിഎംഎയുമായാണ് ഇയാളെ പിടികൂടിയത്. ഡിവൈഎസ്‌പി സജിമോന്റെ നേതൃത്വത്തിൽ ആന്റി നർകോട്ടിക് ടീമും കായംകുളം ഡിവൈഎസ്‌പി അജയനാഥിന്റെ നേതൃത്വത്തിൽ കായംകുളം സിഐ മുഹമ്മദ് ഷാഫി ഉൾപ്പെട്ട പ്രത്യേക സംഘവുമാണ് പ്രതിയെ പിടികൂടിയത്.
കർണ്ണാടകത്തിൽനിന്ന് ട്രെയിനിലെത്തിച്ച് ചെറിയ പൊതികളാക്കിയാണ് ഇയാൾ മയക്കുമരുന്ന് വിറ്റത്. താൽക്കാലിക ഡ്രൈവർ ജോലി ഉപേക്ഷിച്ചു. കാർത്തികപ്പള്ളി, മുതുകുളം, ചിങ്ങോലി, എരുവ ഭാഗത്ത് ചെറുപ്പക്കാർക്കും കുട്ടികൾക്കും മയക്കുമരുന്ന് എത്തിച്ചുകൊടുക്കുന്നത് ഇയാളാണ്. വീട്ടിൽനിന്ന് കുട്ടികളും ചെറുപ്പക്കാരും മയക്കുമരുന്ന് വാങ്ങുന്നുവെന്ന് പരാതി ഉയർന്നിരുന്നു.
ഗ്രാമിന് 3000 മുതൽ 5000 വരെ രൂപയ്‌ക്കാണ് വിൽക്കുന്നതെന്ന് ചോദ്യംചെയ്യലിൽ പ്രതി പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..