25 April Thursday

ജീവനക്കാരുടെ ശമ്പളപരിഷ്‌കരണം നടപ്പാക്കണം

വെബ് ഡെസ്‌ക്‌Updated: Monday Sep 26, 2022

കെഎസ്ഡിപി എംപ്ലോയീസ് യൂണിയൻ വാർഷിക സമ്മേളനം സിഐടിയു ജില്ലാ പ്രസിഡന്റ് എച്ച് സലാം എംഎൽഎ 
ഉദ്ഘാടനംചെയ്യുന്നു

മാരാരിക്കുളം
കെഎസ്ഡിപി വർക്കർ കാറ്റഗറി ജീവനക്കാരുടെ 2018–-22 എൽടിഎയുടെ ശമ്പളപരിഷ്‌കരണം ആരംഭിക്കണമെന്നും താൽക്കാലിക ജീവനക്കാർക്ക് സർക്കാർ നിശ്ചയിച്ച മിനിമംവേതനം അനുവദിക്കണമെന്നും കെഎസ്ഡിപി എംപ്ലോയീസ് യൂണിയൻ സിഐടിയു വാർഷികസമ്മേളനം ആവശ്യപ്പെട്ടു.
സിഐടിയു ജില്ലാ പ്രസിഡന്റ് എച്ച്  സലാം എംഎൽഎ ഉദ്ഘാടനംചെയ്‌തു. യൂണിയൻ പ്രസിഡന്റ്‌ കെ പ്രസാദ് അധ്യക്ഷനായി. ജനറൽ സെക്രട്ടറി കെ ആർ ഭഗീരഥൻ വാർഷിക റിപ്പോർട്ടും ട്രഷറർ ഹരീഷ്‌മോൻ കണക്കും അവതരിപ്പിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി പി രഘുനാഥ്, പി തങ്കമണി, വി വി സധുമോൻ എന്നിവർ സംസാരിച്ചു. 
  ഭാരവാഹികൾ:  കെ പ്രസാദ് (പ്രസിഡന്റ്‌), ആർ രാജേഷ്, എസ് മനോജ്‌, ബിന്ദു ജോർജ് (വൈസ്‌പ്രസിഡന്റുമാർ), കെ ആർ ഭഗീരഥൻ (ജനറൽ സെക്രട്ടറി), സധുമോൻ, മിനിമോൾ, വിഷ്‌ണു സിദ്ധാർഥ് (ജോയിന്റ് സെക്രട്ടറിമാർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top