18 September Thursday

വാക്‌സിനേഷൻ ക്യാമ്പ്‌

വെബ് ഡെസ്‌ക്‌Updated: Monday Sep 26, 2022

തെക്കേക്കര പഞ്ചായത്തിൽ പേവിഷ പ്രതിരോധ കുത്തിവയ്‍പ് ക്യാമ്പ് പ്രസിഡന്റ് ഡോ. കെ മോഹൻകുമാർ വാത്തികുളം ഉദ്ഘാടനംചെയ്യുന്നു

മാവേലിക്കര
തെക്കേക്കര പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും ചേർന്ന്‌ പേവിഷബാധ പ്രതിരോധ കുത്തിവയ്‌പ്പും വളർത്തുനായ്‌ക്കൾക്കുള്ള ലൈസൻസ് വിതരണ ക്യാമ്പും സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ മോഹൻകുമാർ വാത്തികുളം ഉദ്ഘാടനംചെയ്‌തു.
 മൂന്ന്‌ മാസത്തിന് മുകളിലുള്ള വളർത്തുനായകൾക്കും പൂച്ചകൾക്കും കുത്തിവയ്‌പ് എടുക്കണം. വൈസ്‌പ്രസിഡന്റ് മിനി ദേവരാജൻ, സ്ഥിരംസമിതി അധ്യക്ഷൻ പി അജിത്ത്, ഗീത തോട്ടത്തിൽ, കെ റെജി, സീനിയർ വെറ്ററിനറി സർജൻ ഡാനിയേൽ കോശി എന്നിവർ പങ്കെടുത്തു. 28 വരെയാണ് ക്യാമ്പ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top