25 April Thursday

കെജിഒഎ ജില്ലാ കലാമേള

വെബ് ഡെസ്‌ക്‌Updated: Monday Sep 26, 2022

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കലാമേള എൻജിഒ 
യൂണിയൻ ഹാളിൽ സംഗീതസംവിധായകൻ ഹിഷാം അബ്‌ദുൽ വഹാബ് 
ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കലാമേള എൻജിഒ യൂണിയൻ ഹാളിൽ (ഇന്ദ്രകുമാർ മേഘവാൾ നഗർ)  സംഗീതസംവിധായകൻ ഹിഷാം അബ്‌ദുൽ വഹാബ് ഉദ്ഘാടനംചെയ്‌തു.  കെജിഒഎ ജില്ലാ പ്രസിഡന്റ്‌ ജെ പ്രശാന്ത് ബാബു അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റംഗം ഡോ. സിജി സോമരാജൻ, സംസ്ഥാന കമ്മിറ്റിയംഗം എ ആർ സുന്ദർലാൽ, ജില്ലാ സെക്രട്ടറി രമേശ് ഗോപിനാഥ്, ജോയിന്റ് സെക്രട്ടറി എസ് രാജലക്ഷ്‌മി എന്നിവർ സംസാരിച്ചു. 
 വിജയികൾക്ക്‌ നഗരസഭാധ്യക്ഷ സൗമ്യാരാജ് സമ്മാനം നൽകി.  സമാപനസമ്മേളനത്തിൽ വെനീസിയം ചെയർമാൻ എൻ അജിത്കുമാർ അധ്യക്ഷനായി. ജില്ലാ കലാമേള ജനറൽ കൺവീനർ വി ജി രഘുനാഥ്‌, സംസ്ഥാന സെക്രട്ടറിയറ്റംഗം സി കെ ഷിബു, സംസ്ഥാന കമ്മിറ്റിയംഗം ആർ രാജീവ്, വെനീസിയം കൺവീനർ കെ എം ഷിബു  എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top