28 March Thursday
കേരളാ ബാങ്ക് എംപ്ലോ. ഫെഡറേഷൻ ജില്ലാ സമ്മേളനം

അഗ്നിപഥ് പദ്ധതിയിൽനിന്ന് കേന്ദ്രം പിന്മാറണം

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022

കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ സമ്മേളനം പി പി ചിത്തരഞ്ജൻ എംഎൽഎ 
ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
രാജ്യത്തെ യുവജനങ്ങളെ വഞ്ചിക്കുന്നതും തൊഴിൽമേഖല കരാർവൽക്കരിക്കുന്നതുമായ അഗ്നിപഥ്‌ പദ്ധതി നടപ്പാക്കരുതെന്ന്‌ കേരളാ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (ബെഫി) പ്രഥമ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.കേരളാ ബാങ്കിലെ ഒഴിവുള്ള തസ്‌തികയിൽ പിഎസ്‌സി നിയമനം നടത്തുക, പിഎസ്‌സി നിയമനത്തിന്‌ കാലതാമസമുണ്ടായാൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടത്തുക, ബാങ്കുകളിൽ ദീർഘകാലമായി ജോലിചെയ്യുന്ന ദിവസവേതന, കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. 
പി പി ചിത്തരഞ്‌ജൻ എംഎൽഎ ഉദ്ഘാടനംചെയ്‌തു. സി പ്രകാശ് അധ്യക്ഷനായി. സെക്രട്ടറി പി എം പ്രമോദ് റിപ്പോർട്ടും ട്രഷറർ എസ് ലത കണക്കും അവതരിപ്പിച്ചു. സംസ്ഥാന ഓർഗനൈസിങ്‌ സെക്രട്ടറി കെ പി ഷാ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സി ജയരാജ്, എം വേണുഗേപാൽ, വി കെ രമേശൻ, ടി ജെ ഷീബ എന്നിവർ സംസാരിച്ചു. സർവീസിൽനിന്ന്‌ വിരമിച്ച വി ബി പത്മകുമാർ, കെ ആർ ശശികുമാർ, കെ പാപ്പച്ചൻ, പി ജി നിഷ്‌കളൻ, എസ് സുനിൽ, എം കെ മോഹൻകുമാർ, പി കെ ശിവൻകുട്ടി എന്നിവരെ ആദരിച്ചു. അനുമോദന സമ്മേളനം ബാങ്ക് ഡയറക്‌ടർ എം സത്യപാലൻ ഉദ്ഘാടനംചെയ്‌തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top