25 April Thursday

കോൾഡ് സ്‌റ്റോറേജിലെ റാക്ക്‌ തകർന്നു

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022

ചന്തിരൂർ സ്നോബി കോൾഡ്സ്‍റ്റോറേജിലെ റാക്കുകൾ തകർന്നുവീണ നിലയില്‍

അരൂർ
ചന്തിരൂർ ഹൈസ്‌കൂളിന് സമീപത്തെ സ്‌നോബി കോൾഡ്‌ സ്‌റ്റോറേജിലെ റാക്കുകൾ തകർന്നുവീണു. ശനി പകൽ ഒന്നോടെ റാക്കുകൾ നിർമിച്ച ഇരുമ്പുതൂണുകൾ വളഞ്ഞ് പുറത്തേക്ക് വീഴുകയായിരുന്നു. സ്ഥാപനത്തിലെ ശീതീകരണ സംവിധാനം തകരാറിലായി. കഴിഞ്ഞദിവസത്തെ മഴയാണ്‌ അപകട കാരണമെന്നാണ്‌ നിഗമനം. 
കോടികൾ മുതൽമുടക്കിലാണ് കോൾഡ്‌ സ്‌റ്റോറേജുകൾ സ്ഥാപിക്കുന്നത്. മത്സ്യ സംസ്‌കരണ മേഖലയിൽ നിന്നുള്ള വിഭവങ്ങൾ കയറ്റുമതിക്ക്‌ മുമ്പ്‌ സൂക്ഷിക്കുന്നതിനാണ്‌ സ്‌റ്റോറേജ്‌ ഉപയോഗിക്കുന്നത്‌. 13 ലക്ഷം രൂപയുടെ ശീതീകരിച്ച മത്സ്യവിഭവങ്ങൾ നശിച്ചിട്ടുണ്ട്. അവശേഷിച്ചവ മറ്റിടങ്ങളിലേക്ക്‌ മാറ്റി. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top