20 April Saturday

വിശപ്പുരഹിത ഭക്ഷണ അലമാര തല്ലിത്തകർത്തു

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022

വിശപ്പുരഹിത ഭക്ഷണ അലമാര തകർത്ത നിലയിൽ

കായംകുളം
നഗരമധ്യത്തിലെ വിശപ്പുരഹിത ഭക്ഷണ അലമാര തല്ലിത്തകർത്തു. അക്കോക്ക് മണ്ഡലം കമ്മിറ്റി നിരാലംബർക്കായി സ്ഥാപിച്ച ഭക്ഷണ അലമാരയാണ് അടിച്ചുതകർത്തത്. മുമ്പും അലമാര തകർക്കാൻ സമൂഹവിരുദ്ധർ ശ്രമിച്ചിട്ടുണ്ട്‌. 
കായംകുളം പൊലീസ് അന്വേഷണം തുടങ്ങി. പ്രതിഷേധയോഗത്തിൽ അക്കോക്ക് ഭാരവാഹികളായ പ്രഭാഷ് പാലാഴി, ജോസഫ് പുത്തേത്ത്, വൈ ഷാനവാസ്, നാസർ പുല്ലുകുളങ്ങര, മായ സഞ്‌ജയ്, ശ്രീദേവി അന്തർജനം, നിസ, ഷിജാർ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top