18 September Thursday

അഗ്നിപഥ് തൊഴിൽ സ്വപ്‌നങ്ങൾ തകർക്കും: 
പിഎസ്‌സി എംപ്ലോയീസ് യൂണിയൻ

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022

പിഎസ്‍സി എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

ആലപ്പുഴ
സൈന്യത്തെപോലും സ്വകാര്യവൽക്കരിക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരായ പ്രക്ഷോഭത്തിൽ മുഴുവൻ യുവാക്കളും ഒറ്റക്കെട്ടായി അണിനിരക്കണമെന്ന്‌ പിഎസ്‌സി എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. 
സമ്മേളനം പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ എം ബി തിലകൻ അധ്യക്ഷനായി. കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി കെ ഷിബു, യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ വി കെ രാജു, സെക്രട്ടറിയറ്റംഗങ്ങളായ ആർ ബി സിന്ധു, പി എസ് അനിൽകുമാർ, ടി എ ബിജു, കെ എസ് അനിത എന്നിവർ സംസാരിച്ചു. 
ഭാരവാഹികൾ: എം ബി തിലകൻ (പ്രസിഡന്റ്‌), ജെ സീമ (വൈസ് പ്രസിഡന്റ്‌), ടി എ ബിജു (സെക്രട്ടറി), കെ എസ് അനിത (ജോയിന്റ്‌ സെക്രട്ടറി), എം രാജേഷ് ബാബു (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top