18 September Thursday

മാവേലിക്കര ബ്ലോക്ക് 
ആരോഗ്യമേള സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022

മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യമേളയുടെ സമാപന സമ്മേളനം എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യമേളയുടെ സമാപനസമ്മേളനം എം എസ് അരുൺകുമാർ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദാസ് അധ്യക്ഷയായി. 
മുൻ എംഎൽഎ ആർ രാജേഷ്, വൈസ് പ്രസിഡന്റ് സുകുമാരി തങ്കച്ചൻ, തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ മോഹൻകുമാർ, തഴക്കര പഞ്ചായത്ത് പ്രസിഡന്റ് ഷീബ സതീഷ്, ഷീല രവീന്ദ്രനുണ്ണിത്താൻ, ഷീല, ആർ അജയൻ, അഡ്വ. ആർ ശ്രീനാഥ്, കെ പ്രദീപ്, ഗിരിജ രാമചന്ദ്രൻ, മനു ഫിലിപ്, ടിനു വർഗീസ്, ഉമാ താരാനാഥ്, രാജലക്ഷ്‌മി, ഡോ.സാബു സുഗതൻ, ഡോ. വിനോദ് കൃഷ്‌ണൻ നമ്പൂതിരി, ഡോ. സിന്ധുമോൾ, ഡോ. ജയകുമാർ എന്നിവർ പങ്കെടുത്തു. ബി കെ പ്രസാദ് സ്വാഗതം പറഞ്ഞു. 
ജീവിതരോഗ നിർണയ ക്യാമ്പ്, ഘോഷയാത്ര എന്നിവയുണ്ടായി. കുടുംബശ്രീ സിഡിഎസുകളെ അനുമോദിച്ചു. ചിത്രരചനാമത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ എച്ച്എസ്എസ് വിഭാഗത്തിലെ അലീന മുരളിക്കും എച്ച്എസ് വിഭാഗത്തിലെ വിമൽകൃഷ്‌ണയ്‌ക്കും സമ്മാനംനൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top